‘അമ്മയെ അച്ഛൻ എന്നും ഉപദ്രവിക്കാറുണ്ട്’: അജിഷയുടെ മരണത്തിൽ മക്കളുടെ മൊഴി

ajisha
അജിഷ.
SHARE

പാലക്കാട് ∙ പറളിയിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ബന്ധുക്കളും മക്കളും പരാതി നൽകി. ധോണി കല്ലംപറമ്പ് സ്വദേശിനി അജിഷയുടെ മരണത്തിലാണ് സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് പ്രമോദിനെതിരെ ആരോപണം.

മദ്യപിച്ചെത്തി പ്രമോദ് നിരന്തരം പീഡിപ്പിച്ചിരുന്നതായി അജിഷയുടെ മക്കൾ ബന്ധുക്കളോട് പറഞ്ഞ ഓഡിയോ മങ്കര പൊലീസിന് ലഭിച്ചു. മദ്യപിച്ചെത്തുന്ന അച്ഛൻ അമ്മയെ മർദിക്കുന്നുവെന്ന് കുട്ടികൾ പറഞ്ഞു. പ്രമോദ് മദ്യപിച്ചെത്തുന്നത് അജിഷ ചോദ്യം ചെയ്യുന്നതായിരുന്നു ആക്രമണ കാരണം.

12 വർഷം മുൻപായിരുന്നു അജിഷയുടെയും പ്രമോദിന്റെയും വിവാഹം. രണ്ട് ആൺകുട്ടികളും അമ്മയെ ഉപദ്രവിക്കുന്നത് പല തവണ നേരിൽക്കണ്ടിട്ടുണ്ടെന്നാണ് മൊഴി. കരിമ്പ പഞ്ചായത്തിലെ യുഡി ക്ലർക്കാണ് പ്രമോദ്.

നേരത്തെയും നിരവധി തവണ അജിഷയെ ഭർത്താവ് പീഡിപ്പിച്ചിരുന്നതായി സഹോദരൻ അജീഷ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം അജിഷയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കുട്ടികളുടെ ഉൾപ്പെടെ വിശദമായ മൊഴിയെടുത്ത് തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 

English Summary: Ajisha suicide: Father used to hit mom, say children 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS