ADVERTISEMENT

കൊൽക്കത്ത ∙ അഗ്നിപഥ് പദ്ധതിയിൽ നിയമിക്കുന്ന സൈനികരുടെ വിരമിക്കൽ പ്രായം 65 വയസ്സാക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 'നാലു മാസം പരിശീലനം നൽകി നാലു വർഷത്തേക്കു മാത്രം തൊഴിൽ കൊടുക്കുന്ന പദ്ധതിയാണ് ബിജെപി വിഭാവനം ചെയ്യുന്നത്. ഈ നീക്കം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ളതാണ്'- മമത പറഞ്ഞു.  

'നാലു വർഷം കഴിഞ്ഞാൽ ഈ സൈനികർ എന്തുചെയ്യും? അവർ എവിടെ പോകും? ഇതിനു ഉത്തരം നൽകാൻ ബിജെപി ബാധ്യസ്ഥരാണ്. വിരമിക്കൽ പ്രായം 65 വയസ്സ് വരെ നീട്ടണം എന്നതാണ് തൃണമൂൽ പാർട്ടി ആവശ്യപ്പെടുന്നത്'- മമത കൂട്ടിച്ചേർത്തു. 

കര, നാവിക, വ്യോമ സേനകളിൽ യുവാക്കൾക്ക് 4 വർഷത്തേക്കു ഹ്രസ്വകാല നിയമനം നൽകുന്നതാണ് ‘അഗ്നിപഥ് പദ്ധതി’. ഇതിന്റെ ഭാഗമായി സേനകളിൽ ചേരുന്നവരെ ‘അഗ്നിവീർ’ എന്നായിരിക്കും വിശേഷിപ്പിക്കുക. വനിതകൾക്കും നിയമനം നൽകും. 

English Summary: Extend Retirement Age Of 'Agniveers' To 65 Years: Mamata Banerjee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com