കൊച്ചി∙ വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ജയിലിലുള്ള മോൻസൻ മാവുങ്കലിനെതിരായ പോക്സോ ഉൾപ്പടെയുള്ള കേസുകളിൽ സർക്കാരിന്റെ വീശദീകരണം തേടി ഹൈക്കോടതി. മോൻസൻ നൽകിയ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കുമ്പോഴാണ് ജാമ്യം കൊടുക്കുന്നതിൽ നിലപാടു തേടിയത്. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം എട്ടാം തീയതിയിലേക്കു മാറ്റിവച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും ജീവനക്കാരിയായിരുന്ന മറ്റൊരു യുവതിയെ ബലാൽസംഗം ചെയ്തെന്ന കേസിലുമാണ് ജാമ്യം തേടിയത്. കേസിൽ വിചാരണ ആരംഭിച്ചെന്നും ജാമ്യം അനുവദിക്കരുതെന്നും നേരത്തെ കേസ് പരിഗണിക്കുമ്പോൾ സർക്കാർ നിലപാടു സ്വീകരിച്ചിരുന്നു.
English Summary : HC asks explanation from government in Monson Mavunkal's POCSO and other Cases