ചെങ്ങന്നൂർ∙ മുളക്കുഴയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് യാത്രക്കാർക്ക് പരുക്കേറ്റു. എംസി റോഡിൽ മുളക്കുഴ ഊരിക്കടവ് ജംക്‌ഷനു സമീപം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് നിയന്ത്രണം തെറ്റി കടയ്ക്കുള്ളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ് ഡ്രൈവർ ജി.അനിൽകുമാറിന്റെ കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റു.
ചെങ്ങന്നൂർ ഭാഗത്തുനിന്നും വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ അടൂർ ഡിപ്പോയിലെ ബസാണ്. പരുക്കേറ്റ 8 യാത്രക്കാർ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
English Summary : KSRTC Bus Accident: Many injured