‘കടക്ക് പുറത്തെന്ന് ആക്രോശിച്ചത് ആര്?’; റേഡിയോ തുറന്നത് പോലെയെന്ന് ഷാഫി

Shafi Parambil VD Satheesan Pinarayi Vijayan
ഷാഫി പറമ്പില്‍, വി.ഡി.സതീശൻ, പിണറായി വിജയൻ
SHARE

തിരുവനന്തപുരം ∙ നിയമസഭാ സമ്മേളനത്തിൽനിന്ന് മാധ്യമങ്ങളെ വിലക്കിയതിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. കടക്ക് പുറത്ത് എന്ന് മാധ്യമങ്ങളോട് ആക്രോശിച്ചയാള്‍ പ്രതിപക്ഷ നേതാവിനെ ഉപദേശിക്കുന്നത് കൗതുകമാണെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക് വിഡിയോയിലൂടെയാണ് പ്രതികരണം.

ഷാഫിയുടെ വാക്കുകൾ:

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കണ്ടിരുന്നു, പ്രതിപക്ഷ നേതാവിനുള്ള ഉപദേശങ്ങളും. 37 ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. എന്നിട്ട് ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടരുതെന്ന് പ്രതിപക്ഷ നേതാവിനെ ഉപദേശിക്കുന്നു. രാവിലെ നിയമസഭയിൽ ചരിത്രത്തില്‍ ഇല്ലാത്തവിധം മാധ്യമങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി. സഭാ ടിവി സംപ്രേഷണം ചെയ്ത ദൃശ്യങ്ങൾ നിങ്ങൾക്കുവേണ്ടത് മാത്രം. മറ്റുള്ളത് വിലക്കാൻ ആരാണ് നിര്‍ദേശം നൽകിയത്? കേരളത്തിലെ മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് ആക്രോശിച്ചത് ആരാണ്?. 

ഇന്നും 45 മിനിറ്റ് റേഡിയോ തുറന്നുവച്ചത് പോലെ വാർത്താസമ്മേളനം നടത്തി. 10 മിനിറ്റ് അങ്ങേയ്ക്ക് വേണ്ട രണ്ടു ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി. ബാക്കി എല്ലാ ചോദ്യങ്ങൾക്കുമായി അഞ്ചോ ആറോ മിനിറ്റ്. പ്രതിപക്ഷ നേതാവ് ഒരു മണിക്കൂർ 20 മിനിറ്റോളം നീണ്ടുനിന്ന വാർത്താസമ്മേളനത്തിൽ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. കടക്ക് പുറത്ത് എന്ന് മാധ്യമങ്ങളോട് ആക്രോശിച്ചയാള്‍ പ്രതിപക്ഷ നേതാവിനെ വിമര്‍ശിക്കുന്നതില്‍ കൗതുകം.

പയ്യന്നൂരില്‍ ഗാന്ധി പ്രതിമ അടിച്ചുതകര്‍ത്ത രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഡിവൈഎഫ്ഐ പ്രവർത്തകര്‍ തലയറുത്ത ഗാന്ധി പ്രതിമ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. നിയമസഭയില്‍ അങ്ങേയ്ക്ക് മുൻപില്‍ അത് സമര്‍പ്പിക്കും.

English Summary: Media ban in Assembly: Shafi Parambil on CM Pinarayi Vijayan's allegations against VD Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS