‘വനിതാ ജീവനക്കാരുടെ പരാതിയുടെ വിശ്വാസ്യത’: സർക്കുലർ റദ്ദാക്കി റിയാസ്

1248-mohammed-riyas-minister
മന്ത്രി പി.എ.മുഹമ്മദ് റിയാസ്
SHARE

തിരുവനന്തപുരം∙ ടൂറിസം വകുപ്പിലെ വനിതാ ജീവനക്കാർ നൽകുന്ന പരാതിയുടെ വിശ്വാസ്യത പരിശോധിക്കണമെന്നു നിർദേശം നൽകിയ ടൂറിസം ഡയറക്ടർ വി.ആർ.കൃഷ്ണ തേജയോടു വിശദീകരണം തേടി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഡയറക്ടറുടെ സർക്കുലർ അടിയന്തരമായി റദ്ദാക്കാന്‍ ടൂറിസം സെക്രട്ടറിക്കു നിർദേശം നൽകി. വനിതാ ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്ന തരത്തിലും സർക്കാർ നയങ്ങൾക്കു വിരുദ്ധമായും സർക്കുലർ ഇറക്കിയെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.

ടൂറിസം വകുപ്പിലെ ഓഫിസുകളിലും ഗെസ്റ്റ് ഹൗസുകളിലും ജോലി ചെയ്യുന്ന വനിതാ ജീവനക്കാർ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നൽകുന്ന പരാതികൾ അന്വേഷണഘട്ടത്തിൽ പിൻവലിക്കുന്ന സാഹചര്യമുണ്ടെന്ന് ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു. ചിലർ പരാതിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങളിൽനിന്ന് പിൻവാങ്ങുന്നുണ്ട്. പരാതികളിലെ അന്വേഷണത്തിന്റെയും നടപടിക്രമങ്ങളുടെയും ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സമയം പാഴാകുന്നു.

ചില ജീവനക്കാർ തികച്ചും അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത്. വകുപ്പിന്റെ സൽപേരിനു കളങ്കം ഉണ്ടാക്കുന്ന തരത്തിലും പരാതികൾ നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ പരാതികൾ നൽകുന്ന ജീവനക്കാരുടെ വിശദാംശങ്ങൾ പ്രത്യേകം ശേഖരിച്ച് തുടർ നടപടികൾ കൈക്കൊള്ളുമെന്നും സ്ഥാപനമേധാവികൾ ജാഗ്രത പുലർത്തണമെന്നും ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു.

English Summary: Minister PA Mohammed Riyas Seeks Explanation to Tourism Director

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS