‘പിണറായിയുടെ സഞ്ചാരം മോദിയുടെ വഴിയിലൂടെ; പ്രതിപക്ഷത്തെ അടിച്ചമർത്തുന്നു’

1248-vd-satheesan
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളെ കാണുന്നു: ഫോട്ടോ: മനോജ് ചേമഞ്ചേരി∙ മനോരമ
SHARE

തിരുവനന്തപുരം∙ നിയമസഭയ്ക്കകത്ത് ആസൂത്രിത സംഘ‌ർഷത്തിന് ഭരണപക്ഷം ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മോദിയുടെ അതേ വഴിയിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും സഞ്ചാരമെന്നും മോദി മാതൃകയില്‍ പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് നിയമസഭയിൽ നടന്നതെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി. സംഘ‍ർഷമുണ്ടാക്കിയവരെ സർക്കാർ സംരക്ഷിക്കുകയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊലീസിനെ വിരട്ടുകയാണ്. മന്ത്രി വീണാ ജോര്‍ജിന്റെ സ്റ്റാഫ് അക്രമത്തിലുണ്ടായിട്ടും പ്രതി ചേർത്തില്ല. രാഹുൽ ഗാന്ധിയെ തുരത്തണമെന്ന ബിജെപി ക്വട്ടേഷൻ എല്‍ഡിഎഫ് ഏറ്റെടുത്തിരിക്കുകയാണ്. എല്ലാറ്റിനും സിപിഎം പിന്തുടരുന്നത് മോദി മാതൃകയാണെന്ന് സതീശന്‍ ആരോപിച്ചു. സംഘപരിവാറിനെ അനുകരിക്കാനുള്ള ഒരു ശ്രമവും യുഡിഎഫ് അനുവദിക്കില്ല. 

ഗാന്ധി ഘാതകരെക്കാളും ഗാന്ധി വിരോധമാണ് ഇപ്പോള്‍ സിപിഎമ്മിനെന്നും സതീശൻ ആരോപിച്ചു. സഭയ്ക്ക് പുറത്തെ യുഡിഎഫ് പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മാധ്യമ സ്വാത്രന്ത്ര്യത്തിനും സഭാ സ്വാതന്ത്യത്തിനും എതിരായ നിലപാടാണ് സർക്കാർ നിയമസഭയിൽ സ്വീകരിക്കുന്നത്.  മീഡിയ റൂമിൽ പോലും മാധ്യമങ്ങളെ കയറ്റുന്നില്ല. ദൃശ്യങ്ങൾ സെൻസർ ചെയ്യുന്നു. മോദി ശൈലി കേരളത്തിൽ അനുവദിക്കില്ല. മന്ത്രിമാർ വരെ മുദാവാക്യം വിളിച്ചു. നടുത്തളത്തിലിറങ്ങുകയെന്നത് പ്രതിപക്ഷ അവകാശമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിനെതിരെ യുഡിഎഫ് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു.

English Summary: Opposition leader VD Satheesan slams CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS