പാലക്കാട്∙ പുലിയും കാട്ടുപന്നികളും ഒരേ കിണറ്റിൽ വീണു. പാലക്കാട് പുതുപ്പരിയാരം മേപ്പാടി വനവാസി കോളനിയിലാണ് പുലിയും കാട്ടുപന്നികളും കിണറ്റിൽ അകപ്പെട്ടത്. സുരേന്ദ്രൻ എന്നയാളുടെ സ്ഥലത്തെ കിണറ്റിലാണ് പുലിയും കാട്ടുപന്നികളും വീണത്.
മൂന്നു കാട്ടുപന്നികളും ഒരു പുലിയുമാണ് വീണത്. തിങ്കളാഴ്ച രാവിലെ മുതൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ പുലിയെ രക്ഷിച്ചു. കരക്കെത്തിച്ച പുലി, രക്ഷപ്പെട്ട് കാട്ടിലേക്ക് ഓടിപ്പോയി. ദീർഘനേരം വെള്ളത്തിൽ കിടന്നതിനെ തുടർന്നു രണ്ടു കാട്ടുപന്നികൾ ചത്തു. ഒന്നിനെ ജീവനോടെ കരയ്‌ക്കെത്തിച്ചു.

English Summary: Leopard and Wild Boar in Well at Palakkad