പിണറായിയുടെ വാർത്താസമ്മേളനം നിരാശപ്പെടുത്തി: കത്തുമായി പി.സി.ജോർജ്

pc-george-1248-28
പി.സി.ജോർജ്
SHARE

തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനു തുറന്ന കത്തുമായി മുൻ എംഎൽഎ പി.സി.ജോർജ്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വലിയ ആവേശത്തോടെയാണ്  കണ്ടതെന്നും അദ്ദേഹത്തിന്റെ വാക്കുകൾ നിരാശപ്പെടുത്തി കളഞ്ഞുവെന്നും പി.സി.ജോർജ് കത്തിൽ പറയുന്നു. കത്ത് ‌ജോർജിന്റെ ഫെയ്‌സ്ബുക് പേജിൽ പോസ്റ്റ് ചെയ്‌തു. 

'സ്വർണക്കടത്തിൽ ആരോപണവിധേയനായ അങ്ങയേയും കുടുംബത്തെയും നാണക്കേടിൽനിന്ന് രക്ഷിക്കുന്നതിന് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുമെന്നാണ് പ്രതീക്ഷിച്ചത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നിരപരാധിത്വം തെളിയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ചുരുങ്ങിയത് സിബിഐ അന്വേഷണം പ്രഖ്യാപിച്ച് മലയാളി സമൂഹത്തിന്റെ അഭിമാനബോധം വളർത്തണമെന്നാണ് അഭിപ്രായം’– പി.സി.ജോർജ് കത്തിൽ ചൂണ്ടിക്കാട്ടി.

English Summary: PC George writes Open Letter to Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS