ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്ക കുറച്ചു നാളായി പ്രതിഷേധക്കടലിലാണ്. പ്രധാനമന്ത്രി മഹീന്ദ രാജപക്സയെ പുറത്താക്കിയ പ്രതിഷേധക്കാർ ഇന്ത്യയിലെ പ്രമുഖ ബിസിനസ്സുകാരിൽ ഒരാളായ ഗൗതം അദാനിക്കെതിരെയാണ് ഇപ്പോൾ പ്ലക്കാർഡുകൾ ഉയർത്തുന്നത്. അദാനി ഗ്രൂപ്പിനെതിരെ വൻ പ്രതിഷേധമാണ് ശ്രീലങ്കയിൽ. ‘സ്റ്റോപ് അദാനി’ പ്ലക്കാർഡുകളുമായാണ് തലസ്ഥാനമായ കൊളംബോയിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. 4,000 കോടിയുടെ നിക്ഷേപം വരുന്ന രണ്ടു വൻകിട ഹരിത വൈദ്യുത പദ്ധതികൾ അദാനി ഗ്രൂപ്പിനു നൽകാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ സർക്കാരിനു മേൽ സമ്മർദം ചെലുത്തി എന്ന ആരോപണമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. എങ്ങനെയാണ് കോടിക്കണക്കിനു രൂപയുടെ ഈ പദ്ധതികൾ അദാനിക്ക് സ്വന്തമായത്? എന്താണ് അദാനി ശ്രീലങ്കയിൽ ലക്ഷ്യമിടുന്നത്? എന്തുകൊണ്ടാണ് അദാനിക്കെതിരെ ലങ്കയിൽ പ്രതിഷേധക്കൊടി ഉയർന്നത്? കാണാം മനോരമ എക്സ്പ്ലയ്നർ..
Premium
അദാനിക്കെതിരെ ശ്രീലങ്കയിൽ പ്രതിഷേധം; ആ പ്ലക്കാർഡുകൾക്ക് പിന്നിലെന്ത്? – വിഡിയോ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.