കാമുകിയെയും സഹോദരനെയും ചുറ്റിക കൊണ്ട് അടിച്ചുകൊന്നു; റാഞ്ചിയിൽ യുവാവ് അറസ്റ്റിൽ

crime-scene
SHARE

റാഞ്ചി ∙ കാമുകിയെയും സഹോദരനെയും കൊലപ്പെടുത്തിയതിന് പത്തൊൻപതുകാരൻ അറസ്റ്റിൽ. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് സംഭവം. ജൂൺ 18നാണ് കുറ്റകൃത്യം നടന്നത്. അർപിത് അർണവ് എന്നയാളാണ് കൊല ചെയ്‌തത്‌. പതിനേഴുകാരിയെയും പതിനാലുകാരൻ സഹോദരനെയും ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. 

പെൺകുട്ടിയുമായി പ്രതി ഇഷ്ടത്തിലായിരുന്നു. എന്നാൽ പെൺകുട്ടിയുടെ കുടുംബം ഇതിന് എതിരുനിന്നു. പുലർച്ചെ 3.30ന് പെൺകുട്ടിയുടെ വീട്ടിൽ അർപിത് പോയി. ഉറക്കമെണീറ്റ മാതാവ് പെൺകുട്ടിയെയും അർപിതിനെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു. മാതാവ് അർപിതിനെ അടിക്കാൻ തുടങ്ങി. കോപാകുലനായ അർപിത് തിരിച്ചാക്രമിച്ചു.

പെൺകുട്ടിയുടെ മാതാവിനെ കത്തി കൊണ്ട് മുറിവേൽപ്പിക്കാൻ ശ്രമിച്ചു. കത്തി ഒടിഞ്ഞുപോയതോടെ ചുറ്റിക ഉപയോഗിച്ച് കൊലപ്പെടുത്താൻ തുനിഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയെ സഹോദരനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. തടയാൻ ചെന്ന കാമുകിയെയും ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മാതാവ്. സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് ജോലി ചെയ്യുന്ന യുവാവ് വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.  

English Summary: Teen Kills Girlfriend, Her Brother With Hammer In Jharkhand: Cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS