ADVERTISEMENT

ന്യൂഡൽഹി∙ മാധ്യമപ്രവർത്തക റാണ അയ്യൂബിന്റെ ട്വിറ്റർ അക്കൗണ്ട് തടഞ്ഞുവച്ചു. ഐടി ആക്ട് പ്രകാരമാണു നടപടിയെന്നു ട്വിറ്റർ അറിയിച്ചതായി റാണ അയ്യൂബ് പിന്നീടു വ്യക്തമാക്കി. ട്വിറ്ററിൽനിന്ന് ഞായറാഴ്ച ലഭിച്ച നോട്ടിസും അവർ പുറത്തുവിട്ടു. ‘ഹലോ ട്വിറ്റർ, ശരിക്കും എന്താണിത്?’ എന്നായിരുന്നു നോട്ടിസ് പുറത്തുവിട്ടുകൊണ്ട് റാണ അയ്യൂബ് കുറിച്ചത്.

‘ഇന്ത്യൻ നിയമ വ്യവസ്ഥ അനുസരിക്കാൻ ട്വിറ്ററിനു കടമയുള്ളതിനാൽ, ഇന്ത്യൻ ഇൻഫർമേഷൻ ആക്ട് 2000 അനുസരിച്ച് ഈ അക്കൗണ്ട് ഇന്ത്യയിൽ തടയുകയാണ്. മറ്റിടങ്ങളിൽ ഇത് തുടർന്നും ലഭ്യമാകും. ഞങ്ങളുടെ സേവനം ഉപയോഗിക്കുന്നവരുടെ നിലപാടുകളെ ബഹുമാനിക്കുന്നു. എന്നാൽ അധികാരകേന്ദ്രങ്ങളിൽനിന്ന് നിയമപരമായ അഭ്യർഥനകൾ വന്നാൽ ട്വിറ്റർ അക്കൗണ്ട് ഹോൾഡര്‍മാരെ അറിയിക്കുകയെന്നതാണു ഞങ്ങളുടെ നയം.’ ട്വിറ്റർ നോട്ടിസിൽ പറയുന്നു. ഈ നടപടികളുടെ ഭാഗമായാണ് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും ട്വിറ്റർ വ്യക്തമാക്കി.

English Summary:  Twitter "Withholds" Journalist Rana Ayyub's Account In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com