‘മാപ്പ് പറയാം, അവള്‍ എന്നെ തല്ലിക്കോട്ടെ; ഞാന്‍ മരിച്ചുപോകും, പറയുന്നത് കേള്‍ക്കണം’

Vijay Babu
വിജയ് ബാബു (Photo- Instagram actor_vijaybabu)
SHARE

കൊച്ചി ∙ പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ നടനും നിർമാതാവുമായ വിജയ് ബാബു, അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഫോൺ സംഭാഷണം പുറത്ത്. സംഭവത്തിൽ പരാതി ഉയർന്ന സമയത്താണ് വിജയ് ബാബു അതിജീവിതയുടെ ബന്ധുവായ യുവതിയെ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചത്. വിജയ് ബാബു ഇവരുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത ഭാഗം പുറത്തുവന്നു.

സംഭവിച്ചതിനെല്ലാം താൻ മാപ്പു പറയാമെന്നും അതിജീവിതയുടെ കാലു പിടിക്കാമെന്നും വിജയ് ബാബു ഫോൺ സംഭാഷണത്തിനിടെ പറയുന്നുണ്ട്. ‘‘അവള്‍ എന്നെ തല്ലിക്കോട്ടെ. എന്തു വേണമെങ്കിലും ചെയ്‌തോട്ടെ. പക്ഷേ, ഇത് വെളിയില്‍ നാട്ടുകാര്‍ സെലിബ്രേറ്റ് ചെയ്യാന്‍ സമ്മതിക്കരുത്.’ – വിജയ് ബാബു പറയുന്നു.

ലൈംഗിക പീഡനക്കേസിൽ തിങ്കളാഴ്ച വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാനും അഞ്ചു ലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും കോടതി അനുമതി നൽകിയിരുന്നു. ഇതേത്തുടർന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടി.

തിങ്കളാഴ്ച രാവിലെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ വിജയ് ബാബു ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. അടുത്ത മാസം മൂന്നാം തീയതി വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വിജയ് ബാബുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് കോടതി അനുമതിയുള്ളത്.

പുറത്തുവന്ന ഫോൺ സംഭാഷണത്തിൽനിന്ന്:

വിജയ് ബാബു: ഞാന്‍ പറയുന്നത് 5 മിനിറ്റ് കേള്‍ക്കണം. പ്ലീസ്. ഞാന്‍ മരിച്ചുപോകും, ഞാന്‍ ജീവിച്ചിരിക്കില്ല. ഐ ആം ടെല്ലിങ്. ഇത് ഞാന്‍ സത്യമായിട്ടും പറയുന്നതാണ്. എന്റെ അച്ഛന്‍ പോയിട്ട് കുറച്ചുനാളേ ആയുള്ളൂ. എന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതെ ഇരിക്കുകയാണ്. ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കണം. ഞാന്‍ ഈ കുട്ടിക്ക് നല്ലതുമാത്രമേ ചെയ്തിട്ടുള്ളൂ...

'യൂ തിങ്ക് എബൗട്ട് മൈ മദര്‍. യൂ തിങ്ക് എബൗട്ട് ഹെര്‍ മദര്‍.  തിങ്ക് എബൗട്ട് ഹെര്‍ മദര്‍. ഇത് വെളിയില്‍ പോയാല്‍ പൊലീസുകാര്‍ സെലിബ്രേറ്റ് ചെയ്യും. അവരുടെ സ്വഭാവം എനിക്കറിയാം. പക്ഷേ അവർക്ക് അറിയില്ല.

അതിജീവിതയുടെ ബന്ധു: അതിന്റെ അവസ്ഥകള്‍ എനിക്കും അറിയാം. പക്ഷേ എന്താണ് പ്രശ്നമെന്നു വച്ചാൽ, നിങ്ങള്‍ ഓൾറെഡി അവളെ ട്രിഗര്‍ ചെയ്തുകഴിഞ്ഞു. അവളുടെ കൈയില്‍നിന്ന് പോയി കാര്യങ്ങള്‍.

വിജയ് ബാബു: എനിക്ക് മനസ്സിലായി, ഞാന്‍ ട്രിഗര്‍ ചെയ്തു. അത് സത്യമാണ്. അത് ഞാൻ അംഗീകരിക്കുന്നു. പക്ഷേ, അതിന് പരിഹാരമുണ്ട്. ഞാന്‍ മാപ്പ് പറയാം. ഞാന്‍ വന്ന് കാലുപിടിക്കാം. അവള്‍ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്‌തോട്ടെ. പക്ഷേ ഇത് വെളിയില്‍ നാട്ടുകാര്‍ സെലിബ്രേറ്റ് ചെയ്യാന്‍ സമ്മതിക്കരുത്. ഞാന്‍ ട്രിഗര്‍ ചെയ്തു, സമ്മതിച്ചു. മനുഷ്യരല്ലേ. വഴക്കുണ്ടാകില്ലേ.

പക്ഷേ അതിന് സൊലൂഷന്‍ ഇല്ലേ. അത് പൊലീസ് കേസാണ്? നാളെ അവരുടെ അമ്മയ്ക്കും അച്ഛനും വെളിയില്‍ ഇറങ്ങി നടക്കാന്‍ പറ്റുമോ? 

English Summary: Phone Record of Vijay Babu Speaking To Actress' Relative

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS