പാലക്കാട്∙ സിൽവർലൈനിലൂടെ ഓടുന്ന ട്രെയിനുകളിൽ ദിവസവും വൻതോതിൽ യാത്രക്കാരുണ്ടാകുമെന്നു പറഞ്ഞ് കെറെയിൽ പ്രചരിപ്പിക്കുന്ന കണക്ക് എവിടെനിന്നു കിട്ടിയതാണ്? ആകെ 380 പേരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുണ്ടാക്കിയത്. പദ്ധതി സംബന്ധിച്ചു വിവിധ തലങ്ങളിൽ നടത്തിയ സർവേകളും പഠനവും തട്ടിക്കൂട്ടലുകളും ജനങ്ങളുടെ കണ്ണിൽപ്പൊടിയിടുന്നതാണെന്ന തോന്നൽ ഉറപ്പിക്കുന്നതാണ് യാത്രക്കാരുടെ കണക്കിലെ ഈ പൊലിപ്പിക്കലെന്ന ആരോപണവും ഇതോടെ ശക്തമായിട്ടുണ്ട്. ഇതിനു ബലം പകരുന്നതാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ റിപ്പോർട്ടും. സിൽവർലൈൻ പദ്ധതിയുടെ പരിസ്ഥിതിക, സാമൂഹികാഘാത പഠനമാണ് പരിഷത്ത് നടത്തിയത്. റിപ്പോർട്ട് എറണാകുളത്തു നടന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തിൽ വിശദമായ ചർച്ചയ്ക്കും വിധേയമായി. പാർട്ടിക്കാരായ പരിഷത്തുകാരിൽ വിയോജിപ്പുണ്ടായെങ്കിലും ഡേറ്റയുടെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകളെ അവർക്ക് എതിർക്കാനും ചർച്ചയിൽ മറികടക്കാനുമായില്ലെന്നാണു വിവരം.
Premium
‘ആ 380 പേരാണോ സിൽവർലൈൻ യാത്രികരെ തീരുമാനിക്കുന്നത്?’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.