ADVERTISEMENT

ബെർലിൻ ∙ ജി7 സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കളോട് അഭ്യർഥനയുമായി യുക്രെയ്ൻ പ്രസിഡന്റ്  വൊളോഡിമിർ സെലെൻസ്കി. 'തണുപ്പുകാലത്ത് യുദ്ധം തുടരുന്നത് യുക്രെയ്ൻ സൈനികർക്കും പ്രയാസമാണ്. യുദ്ധം തുടർന്നാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായേക്കും. അതിനാൽ റഷ്യയ്‌ക്കെതിരായ ഉപരോധം ശക്തിപ്പെടുത്തി ഈ വർഷംതന്നെ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കണം'- സെലെൻസ്കി ആവശ്യപ്പെട്ടു. 

'റഷ്യയ്‌ക്കെതിരായ സമ്മർദം കുറയ്ക്കരുത്. ഏതൊക്കെ രീതിയിൽ റഷ്യയെ തളർത്താമോ അതെല്ലാം ചെയ്യണം. യുക്രെയ്‌നിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ ലോകനേതാക്കൾ ഇടപെടണം'- സെലെൻസ്കി ചൂണ്ടിക്കാട്ടി. 

English Summary: Zelensky Urges World Leaders To Push To End War By Year End: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com