ബിജെപി അധ്യക്ഷനെ സന്ദർശിച്ച് ഫഡ്‌നാവിസ്; മഹാരാഷ്ട്രയിൽ മടങ്ങിയെത്താൻ വിമതർ

devendra-fadnavis
ദേവേന്ദ്ര ഫഡ്‌നാവിസ്. ചിത്രം: PTI
SHARE

ന്യൂഡൽഹി ∙ മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെ സന്ദർശിച്ച് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കൂടിക്കാഴ്‌ച 30 മിനിറ്റ് നീണ്ടുനിന്നു. ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ എംഎൽഎമാരുടെ സംഘത്തോടൊപ്പം മുംബൈയിൽ ഗവർണറുമായി കൂടിക്കാഴ്‌ച നടത്താനിരിക്കെയാണ് ബിജെപി നേതാക്കൾ ഒത്തുചേർന്നത്. 

മഹാരാഷ്ട്ര ഭരണ പ്രതിസന്ധിയിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നാണ് ബിജെപിയുടെ വാദം. ഭരണ രൂപീകരണത്തിന് ഒരു ദേശീയ പാർട്ടിയുടെ പിന്തുണ നേടിയെടുക്കാൻ തനിക്ക് കഴിഞ്ഞതായി ഷിൻഡെ അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ പാർട്ടി ഏതാണെന്ന് വ്യക്തമാക്കാൻ ഷിൻഡെ തയ്യാറായില്ല.

English Summary: BJP's Devendra Fadnavis Meets Party Chief As Sena Rebel Heads To Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS