Premium

'രണ്ട് സ്ത്രീകൾക്ക് ചുറ്റും ഭ്രമണം ചെയ്ത് കേരള രാഷ്ട്രീയം; സരിതയെ സിപിഎം മറന്നതാണോ?'

HIGHLIGHTS
  • വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ഏറെ വിഭിന്നമല്ല ഇന്ന് കേരളവും
  • ഏത് എഴുത്തുകാരനെയും വിലയ്ക്കു വാങ്ങാമെന്ന തോന്നൽ രാഷ്ട്രീയക്കാരിൽ ശക്തം
  • ഇടതു വിദ്യാർഥി സംഘടന പുനർവിചിന്തനത്തിനു തയാറാകേണ്ട സമയമായി
  • യുഡിഎഫിന്റെ കാലത്ത് സരിത എസ്.നായർ ഉന്നയിച്ച ആരോപണം സിപിഎം മറന്നോ?
Pinarayi Vijayan
പിണറായി വിജയൻ (ഇടത്), സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് പ്രതിഷേധം നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ (വലത്). ചിത്രം: Manorama Online Creative
SHARE

സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളും പ്രതിപക്ഷ സമരവും കൊണ്ടു കേരള സമൂഹം കലുഷിതമായിരിക്കുകയാണ്. അതിന്റെ അലയൊടുങ്ങുന്നതിനു മുൻപാണ് വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിനു നേരെ ഇടതുപക്ഷ വിദ്യാർഥി സംഘടന നടത്തിയ ആക്രമണം. പിന്നാലെ പാർട്ടി ഓഫിസുകൾക്കും നേതാക്കൾക്കുമെതിരെ പരസ്പരം ആക്രമണങ്ങളുണ്ടാകുന്നു. സമവായത്തിന്റെയും സമന്വയത്തിന്റെയും ജനാധിപത്യ ശൈലിയിൽനിന്നു കേരള രാഷ്ട്രീയം മാറുകയാണോ? നമ്മുടെ രാഷ്ട്രീയ ജീവിതത്തിൽനിന്ന് അന്തസ്സിന്റെയും മാന്യതയുടെയും അംശം ചോർന്നു പോകുന്നതിന്റെ സൂചനയാണിതെന്ന് എഴുത്തുകാരനും നിരൂപകനുമായ ഡോ. വി.രാജാകൃഷ്ണൻ പറയുന്നു. ‘‘കേരളത്തെ കലാപഭൂമിയാക്കാനാണു ശ്രമമെന്നാണ് സിപിഎം ഇപ്പോൾ പ്രചരിപ്പിക്കുന്നത്. എന്നാൽ അച്യുത മേനോന്റെ കാലം മുതൽ സിപിഎം അനുവർത്തിച്ച സമരങ്ങൾ പരിശോധിച്ചാൽ കേരളത്തെ കലാപ ഭൂമിയാക്കിയതാരെന്നു നമുക്കു ബോധ്യമാകും. തൊട്ടതിനും പിടിച്ചതിനുമൊക്കെ ബന്ദും ഹർത്താലും അഴിച്ചു വിടുക, പ്രകോപനങ്ങൾ ഇല്ലെങ്കിൽക്കൂടി അക്രമം അഴിച്ചു വിടുക എന്ന ശൈലി സിപിഎം എക്കാലവും അനുവർത്തിച്ചിട്ടുണ്ട്. മറ്റേതൊരു കക്ഷിയേക്കാളും ഇത്തരം മാതൃക സ്വീകരിച്ചിട്ടുള്ളത് സിപിഎം തന്നെയാണ്. ഇപ്പോഴത്തെപ്പോലെ ഒരു വെളിപ്പെടുത്തലാണ് ഏതെങ്കിലും സ്ത്രീ ഒരു യുഡിഎഫ് മുഖ്യമന്ത്രിക്കെതിരെ നടത്തിയിരുന്നതെങ്കിൽ അക്ഷരാർഥത്തിൽ സിപിഎം കേരളം കത്തിക്കുമായിരുന്നു. പണ്ടു കാലത്ത് ഉയർന്നു കേട്ട മുദ്രാവാക്യം ‘കത്തിക്കും ഞങ്ങൾ കത്തിക്കും’ എന്നായിരുന്നല്ലോ. അതു നോക്കുമ്പോൾ ഇപ്പോഴത്തെ പ്രതിപക്ഷം നടത്തുന്ന സമരങ്ങൾ അത്രതന്നെ അക്രമാസക്തമല്ല എന്നുകൂടി നമുക്കു പറയേണ്ടി വരും. എന്തും വിളിച്ചു പറയുന്ന, നമ്മുടെ സാമാന്യ ബോധത്തെ വെല്ലുവിളിച്ചുകൊണ്ട് അതിരുവിട്ടു പ്രവർത്തിക്കുന്ന ശൈലി നമ്മുടെ രാഷ്ട്രീയ നേതാക്കൾ സ്വീകരിക്കുമ്പോൾ അവരെ നേർവഴിക്കു നയിക്കാനും ദിശാബോധം നൽകാനും കെൽപുള്ള രാഷ്ട്രീയ ചിന്തകന്മാരും ബുദ്ധിജീവികളും ഉണ്ടാകേണ്ടത് അനിവാര്യമാണ്. എന്നാൽ അവരും നിശബ്ദരാക്കപ്പെടുകയാണ്. നമ്മുടെ നാട്ടിലെ ഏത് എഴുത്തുകാരനെയും വിലയ്ക്കു വാങ്ങിക്കാനാകുമെന്ന തോന്നൽ രാഷ്ട്രീയ കക്ഷികൾക്കു ബലപ്പെട്ടിട്ടുണ്ട്.’’–അദ്ദേഹം പറയുന്നു. സ്വർണക്കടത്തില്‍ കുരുങ്ങിയ രാഷ്ട്രീയം, മുഖ്യമന്ത്രിയുടെ സുരക്ഷാ വിവാദം, രാഹുൽ ഗോന്ധിയുടെ ഓഫിസ് ആക്രമണം, ക്യാംപസ് രാഷ്ട്രീയം, എഴുത്തുകാരുടെ നിശബ്ദത, സിപിഎം–സിപിഐ ബന്ധം... കേരളത്തിന്റെ മാറുന്ന രാഷ്ട്രീയ ശൈലിയെപ്പറ്റി മനോരമ ഓൺലൈൻ അഭിമുഖ പരമ്പരയായ ‘ദി ഇൻസൈഡറി’ൽ സംവദിക്കുകയാണ് ഡോ. വി. രാജാകൃഷ്ണൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS