പ്രതികളെ അറസ്റ്റുചെയ്യാത്തത് സമ്മർദം കൊണ്ട്: പൊലീസിനെതിരെ പെൺകുട്ടിയുടെ പിതാവ്

train-harassmen-girl
വിഡിയോയിൽ നിന്നുള്ള ദൃശ്യം (ഇടത്)
SHARE

കൊച്ചി ∙ ട്രെയിൻ യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ സഹയാത്രികർ ഉപദ്രവിച്ച സംഭവത്തിലെ പ്രതികളെ പൊലീസ് അറസ്റ്റു ചെയ്യാത്തത് സമ്മർദം കൊണ്ടാണെന്നു പെൺകുട്ടിയുടെ പിതാവ്. പൊലീസ് അനാസ്ഥയ്ക്കെതിരെ തൃശൂർ റെയിൽവേ സ്റ്റേഷനിലേയ്ക്കു പ്രതിഷേധ മാർച്ചും ധർണയും നടത്താൻ ശ്രമിച്ച ദലിത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും പിതാവ് ആരോപിച്ചു. 

‘‘പ്രതിഷേധം നടത്തിയാൽ കേസെടുക്കുമെന്നും അറസ്റ്റു ചെയ്ത് അകത്തിടുമെന്നുമാണു പൊലീസ് ഭീഷണി. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാൻ പോലും അവകാശമില്ലേ’’ എന്നും പിതാവ് ചോദിക്കുന്നു.

അതേസമയം, സംഭവത്തിലെ കുറ്റക്കാരെ പൊലീസിനു മനസിലായിട്ടുണ്ടെന്നും അറസ്റ്റു ചെയ്യാത്തതാണെന്നു ദലിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പറയുന്നു. അക്രമിയെന്നു സംശയിക്കുന്ന ഒരാളുടെ ചിത്രം പൊലീസ് കാണിച്ചത് പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെയും പിതാവിന്റെയും ഇവരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ മർദനമേറ്റ യുവാവിന്റെയും മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. 

തൃശൂരുകാരായ പെൺകുട്ടിയും പിതാവും തൃശൂർ ഈസ്റ്റ് പൊലീസിലാണ് പരാതി നൽകിയതെങ്കിലും കേസ് അന്വേഷണം എറണാകുളത്തേക്കു മാറ്റി. സംഭവം നടന്നത് ഇടപ്പള്ളി മുതലാണ് എന്നതു പരിഗണിച്ചാണ് നടപടിയെന്നു വിശദീകരിക്കുമ്പോഴും, പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇതെന്നാണ് പെൺകുട്ടിയുടെ പിതാവു പറയുന്നത്. ദലിതർക്കു നേരെ അതിക്രമങ്ങൾ നടക്കുമ്പോൾ പൊലീസ് ഒരു സഹായവും ചെയ്യുന്നില്ലെന്നും അദ്ദേഹം പറയുന്നു. 

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് എറണാകുളം സൗത്തിൽ നിന്നു ട്രെയിനിൽ കയറിയ യുവതിക്കു നേരെ ഒപ്പം യാത്ര ചെയ്തിരുന്ന ചിലരുടെ ഭാഗത്തു നിന്നു മോശം അനുഭവമുണ്ടായത്. പിതാവിനോടു പരാതിപ്പെട്ടപ്പോൾ അദ്ദേഹത്തെ അസഭ്യം പറഞ്ഞെന്നും വിഡിയോ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിന് കൈയിൽ പിടിക്കുകയും ഫോൺ തട്ടിപ്പറിക്കുകയും ചെയ്തു. ഇതു ചോദ്യം ചെയ്ത മലപ്പുറം സ്വദേശിയായ യുവാവിനെ ആക്രമിക്കുകയും അസഭ്യവാക്കുകൾ പറയുകയും ചെയ്തെന്നും പെൺകുട്ടി പറയുന്നു. 

ഇടപ്പള്ളിയിൽ വച്ചു തന്നെ ഇവർ ട്രെയിനിലുണ്ടായിരുന്ന ഗാർഡിനോടു പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. തൃശൂർ സ്റ്റേഷൻ എത്തുന്നതിനു മുമ്പു തന്നെ പ്രതികൾ വിവിധ സ്റ്റേഷനുകളിൽ ഇറങ്ങിപ്പോയി. പിതാവും പെൺകുട്ടിയും തൃശൂരിലെത്തിയപ്പോഴാണ് പൊലീസ് എത്തുന്നതും മൊഴിയെടുക്കുന്നതും. പ്രതികൾ ഇറങ്ങിപ്പോയ സ്റ്റേഷനുകളിൽ സിസിടിവി ദൃശ്യങ്ങൾ ഇല്ലാത്തതിനാൽ പ്രതികളുടെ വിവരങ്ങൾ ശേഖരിക്കാനായില്ലെന്നു പറയുന്നു. കേസ് അന്വേഷണത്തിന്റെ പുരോഗതി വിവരങ്ങൾ കൈമാറാൻ പൊലീസ് തയാറാകണമെന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ ആവശ്യം.

English Summary: Father slams Police over girl attacked in train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS