റഷ്യയിൽ പ്രവേശിക്കരുത്; ബൈഡന്റെ ഭാര്യയും മകളും ഉൾപ്പെടെ 25 യുഎസ് പൗരന്മാർക്ക് വിലക്ക്

US-PRESIDENT-BIDEN-WELCOMES-GREEK-PM-MITSOTAKIS-TO-THE-WHITE-HOU
യുഎസ് പ്രസിഡന്റ് ജോ ബൈഡനു ഭാര്യ ജിൽ ബൈഡനും. CHIP SOMODEVILLA / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP
SHARE

മോസ്കോ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യയും മകളും ഉൾപ്പെടെ 25 യുഎസ് പൗരന്മാരെ വിലക്കി റഷ്യ. രാജ്യത്തു പ്രവേശിക്കുന്നതിൽനിന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇവർക്കു വിലക്കേർപ്പെടുത്തിയത്. റഷ്യയുടെ രാഷ്ട്രീയ– പൊതു വ്യക്തികൾക്കെതിരെ യുഎസ് ഉപരോധം തുടരുന്ന സാഹചര്യത്തിലാണ് യുഎസ് പ്രസിഡന്റിന്റെ ഭാര്യ ഉൾപ്പെടെയുള്ളവരെ സ്റ്റോപ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്ന് റഷ്യ അറിയിച്ചു. 

ഇവർക്കു പുറമേ നിരവധി യുഎസ് സെനറ്റർമാരും സർവകലാശാല പ്രഫസർമാരും ഗവേഷകരും മുൻ സർക്കാർ ഉദ്യോഗസ്ഥരും സ്റ്റോപ്പ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. 

അതിനിടെ, യുക്രെയ്നിലെ ക്രെമൻചുക് നഗരത്തിലെ ഷോപ്പിങ് മാളിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ കുറഞ്ഞത് 16 പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. അറുപതോളം പേർക്ക് പരുക്കേറ്റു. മരണസംഖ്യം ഇനിയും കൂടുമെന്നാണ് സൂചന. മാളിൽ ഏതാണ്ട് ആയിരത്തോളം ആളുകൾ ഉള്ള സമയത്താണ് റഷ്യൻ മിസൈൽ പതിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി.

English Summary : Joe Biden's Wife, Daughter Among 25 Americans Banned From Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS