ADVERTISEMENT

തിരുവനന്തപുരം∙ സ്വർണക്കടത്തു വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസ് നിയമസഭയിൽ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്ക് താൽപര്യമുള്ള വിഷയമായതിനാൽ ചർച്ചയാകാമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടു മണിക്കൂറാണ് ചർച്ച.

പ്രതിപക്ഷത്തുനിന്ന് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിൽ ഡോളർക്കടത്തു നടന്നെന്ന് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ മൊഴിയുടെ വിവരം പുറത്തുവന്നതിനെ തുടർന്ന്, കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്.

രണ്ടാം പിണറായി സർക്കാർ ചർച്ച ചെയ്യുന്ന രണ്ടാമത്തെ അടിയന്തര പ്രമേയ നോട്ടിസാണിത്. ആദ്യ പ്രമേയം സിൽവർലൈൻ പദ്ധതി സംബന്ധിച്ചായിരുന്നു. നിയമസഭയിൽ ഇന്നത്തെ നടപടിക്രമങ്ങൾ തടസ്സമില്ലാതെ ആരംഭിച്ചിരുന്നു. ചോദ്യോത്തരവേളയിൽ പ്രതിപക്ഷം സഹകരിച്ചു.

മുഖ്യമന്ത്രിക്കെതിരെയുള്ള കരിങ്കൊടി സമരത്തെ അടിച്ചമർത്തിയ രീതിയും രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതും പ്രതിപക്ഷം ഇന്ന് ഉന്നയിക്കും. ആഭ്യന്തര വകുപ്പിന്റെ ധനാഭ്യർഥനയാണ് സഭയിൽ വരിക. അതിലും പൊലീസിനും മുഖ്യമന്ത്രിക്കും നേരെ വിമർശനം ഉയരും. പ്രതിപക്ഷത്തെ വിട്ടുവീഴ്ചയില്ലാതെ കടന്നാക്രമിക്കാനാണ് ഭരണപക്ഷ തീരുമാനം. സഭാചട്ടങ്ങളുടെ പേരിൽ സഭാതലത്തിലെ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ പുറത്തു നൽകുകയുമില്ല.

English Summary: Kerala Legislative Assembly Proceedings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com