ADVERTISEMENT

തിരുവനന്തപുരം∙ സഭയിലെ നടപടികളുടെ ദൃശ്യങ്ങൾ അംഗങ്ങളിൽ ചിലർ മൊബൈൽ ഫോണിലൂടെ പകർത്തിയത് അതീവ ഗൗരവമുള്ള നടപടിയാണെന്ന് സ്പീക്കർ എം.ബി.രാജേഷ്. സഭയിലെ ദൃശ്യങ്ങൾ സാമാജികർ പകർത്തി നൽകുന്നത് സഭയോടുള്ള അവഹേളനമാണ്. മാധ്യമപ്രവർത്തകർ ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടത് അപലപനീയമാണ്. ഭാവിയിൽ ഇത്തരം പ്രവർത്തനം ഉണ്ടായാൽ അവകാശലംഘനത്തിനു നടപടിയെടുക്കുമെന്നും സ്പീക്കർ പറഞ്ഞു.

സഭാ ദൃശ്യങ്ങൾ ആക്ഷേപഹാസ്യ പരിപാടികൾക്കോ പരസ്യങ്ങൾക്കോ ഉപയോഗിക്കാൻ പാടില്ലെന്ന് സ്പീക്കർ റൂളിങ് നൽകി. ഇനി സഭയിലെ ചിത്രീകരണം സഭാ ടിവി വഴി മാത്രമായിരിക്കുമെന്നും സ്പീക്കർ പറഞ്ഞു. തന്റെ ഓഫിസിലേക്കു വന്ന മാധ്യമപ്രവർത്തകരെ വാച്ച് ആൻഡ് വാർഡ് തടഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സഭയിൽ പ്രതിഷേധമുണ്ടായപ്പോൾ‌ ഭരണപക്ഷ അംഗങ്ങൾ എഴുന്നേറ്റ് നിൽക്കുന്ന ദൃശ്യങ്ങൾ മാത്രമാണ് സഭാ ടിവി കാണിച്ചതെന്നും സതീശൻ ആരോപിച്ചു. പ്രതിപക്ഷ സമാജികർ സഭയിൽ മൊബൈൽ ഉപയോഗിച്ച് നടപടിക്രമങ്ങൾ പകർത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനാണ് ക്രമപ്രശ്നം ഉന്നയിച്ചത്.

English Summary: Kerala Speaker warns legislative assembly members for filming assembly session

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com