വിവാഹം ചെയ്യാൻ നിർബന്ധിച്ച പ്ലസ്ടു വിദ്യാർഥിനിയെ കൊന്ന് കുഴിച്ചിട്ട് കാമുകൻ

1248-crime-india
പ്രതികാത്മക ചിത്രം:Photo credit : Zef Art / Shutterstock.com.
SHARE

ബിജ്‌നോർ∙ ഉത്തർപ്രദേശിലെ ബിജ്‌നോറിൽ വിവാഹം ചെയ്യാൻ നിർബന്ധിച്ച പ്ലസ് ടു വിദ്യാർഥിനിയായ പത്തൊമ്പതുകാരിയെ കാമുകൻ കൊന്ന് കുഴിച്ചുമൂടി. സംഭവത്തിൽ 21 വയസുള്ള കാമുകനെ പൊലീസ് അറസ്റ്റ് ചെയ്‌തു.  ജൂൺ നാല് മുതലാണ് പെൺകുട്ടിയെ കാണാതായെങ്കിലും ജൂൺ 16 നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ഇക്കാര്യം ചൂണ്ടിക്കാണ്ടി പരാതി നൽകിയതെന്നും പൊലീസ് പറയുന്നു.

ഗ്രാമത്തിലെ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകിയതോടെ പൊലീസ് കഴിഞ്ഞ വെള്ളിയാഴ്‌ച ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കഴിഞ്ഞ ശനിയാഴ്ച അത്വാരിവാല ഗ്രാമത്തിനു സമീപമുള്ള ഓവുചാലിനടുത്ത് മറവ് ചെയ്‌ത നിലയിൽ പൊലീസ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.

വ്യത്യസ്ത ജാതിയിൽ പെട്ടതായതിനാൽ പെൺകുട്ടിയെ വിവാഹം കഴിക്കാൻ യുവാവ് തയാറായിരുന്നില്ല. ജൂൺ നാലിന് പെൺകുട്ടിയോടോപ്പം ഇയാൾ നഗരത്തിലെ ഹോട്ടലിൽ മുറിയെടുത്തിരുന്നു. എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്ന് പെൺകുട്ടി വാശി പിടിച്ചതോടെ  ഇരുവരും തമ്മിൽ തർക്കമായി. വാക്‌‌വാദത്തിനിടെ ഇയാൾ പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം സമീപഗ്രാമമായ അത്വാരിവാലയിലുള്ള ഓവുചാലിനു സമീപത്തായി കുഴിയെടുത്തു മറവു ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. സംഭവത്തിൽ യുവാവിനെ സഹായിച്ച സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. 

English Summary: Man kills girlfriend as she was putting pressure on him for marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS