ആലപ്പുഴ∙ ജനറൽ ആശുപത്രിയില്‍ കെട്ടിട നിർമാണത്തിനിടെ സമീപത്തെ പഴയ മതിൽ ഇടിഞ്ഞുവീണ് അതിഥി തൊഴിലാളി മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജാർഖണ്ഡ് സ്വദേശി മുകേഷ് ഗോസ്വാമി (35) ആണ് മരിച്ചത്. പരുക്കേറ്റ ബംഗാൾ സ്വദേശി കൗശിക് റാണ (32) ചികിത്സയിലാണ്.
English Summary: Migrant Worker died in wall collapse in Alappuzha