ആയിരത്തോളം പേരുള്ള യുക്രെയ്ൻ മാളിൽ റഷ്യൻ മിസൈൽ ആക്രമണം; 16 മരണം– വിഡിയോ

UKRAINE-RUSSIA-CONFLICT
യുക്രെയ്നിലെ പോൾട്ടാവയിലുള്ള ക്രെമെൻചുക്കിൽ, റഷ്യൻ മിസൈൽ ആക്രമണത്തിൽ തീപിടിച്ച ഷോപ്പിങ് മാൾ. (ചിത്രം: STR / UKRAINE EMERGENCY MINISTRY PRESS SERVICE / AFP)
SHARE

കീവ് ∙ യുക്രെയ്നിലെ ക്രെമൻചുക് നഗരത്തിലെ ഷോപ്പിങ് മാളിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ കുറഞ്ഞത് 16 പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. അറുപതോളം പേർക്ക് പരുക്കേറ്റു. മരണസംഖ്യം ഇനിയും കൂടുമെന്നാണ് സൂചന. മാളിൽ ഏതാണ്ട് ആയിരത്തോളം ആളുകൾ ഉള്ള സമയത്താണ് റഷ്യൻ മിസൈൽ പതിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി.

മാൾ പൂർണമായും കത്തിനശിച്ചു. ഇവിടെനിന്നുള്ള രക്ഷാ പ്രവർത്തനത്തിന്റെ ചിത്രങ്ങളും വിഡിയോയും യുക്രെയ്ൻ പുറത്തുവിട്ടു. പുറത്തുവന്ന വിഡിയോകളിൽ ഒന്നിൽ, ‘ആരെങ്കിലും ജീവനോടെയുണ്ടോ’ എന്ന് ഒരാൾ വിളിച്ചുചോദിക്കുന്നത് കേൾക്കാം.

മിസൈൽ പതിക്കുമ്പോൾ മാളിൽ ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്ന ചിലരെ ഇപ്പോഴും കാണാനില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ജനറേറ്ററുകളും മറ്റു സംവിധാനങ്ങളും എത്തിച്ച് രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നു. 

അതേസമയം, കിഴക്കൻ യുക്രെയ്നിലെ റഷ്യയുടെ സൈനിക മുന്നേറ്റം തുടരുകയാണ്. ലുഹാൻസ്ക് പ്രവിശ്യയിലെ അവസാന നഗരമായ ലിസിഷാൻസ്കും റഷ്യ പിടിച്ചു. പടിഞ്ഞാറൻ മേഖലയിലെ സ്ളോവ്യാൻസ്ക് നഗരം ലക്ഷ്യമാക്കി അവർ ആക്രമണം തുടങ്ങി.

English Summary: Fire At Ukraine Mall After Russian Missile Hit, At Least 16 Killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS