മുംൈബ∙ റിലയൻസ് ജിയോ ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് മുകേഷ് അംബാനി. മകൻ ആകാശ് അംബാനി പുതിയ ചെയർമാനാകും. തിങ്കളാഴ്ചയാണ് ഔദ്യോഗികമായി മുകേഷ് അംബാനി സ്ഥാനം ഒഴിഞ്ഞത്. പങ്കജ് മോഹൻ കുമാർ ആണ് മാനേജിങ് ഡയറക്ടർ. തിങ്കളാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമായത്.
മുകേഷ് അംബാനിയുടെ മൂത്ത മകനാണ് ആകാശ്. നോൺ– എക്സിക്യുട്ടീവ് ഡയറകടറായി കഴിഞ്ഞ കുറച്ചുവർഷങ്ങളായി ആകാശ് നിർണായക ഇടപെടലുകൾ ജിയോയിൽ നടത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ വർഷം സ്ഥാനം രാജി വയ്ക്കുന്നതിനെക്കുറിച്ച് മുകേഷ് അംബാനി സൂചന നൽകിയിരുന്നു.
English Summary: Mukesh Ambani Resigns; Akash Ambani Named Chairman Of Reliance Jio