ADVERTISEMENT

മുംബൈ∙ ഏഴ് ഉദ്യോഗസ്ഥരും 2 പൈലറ്റുമാരുമായി പുറപ്പെട്ട ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷന്റെ (ഒഎൻജിസി) ഹെലികോപ്റ്റർ ലാൻഡിങ് നടത്താനുള്ള ശ്രമത്തിനിടെ അറബിക്കടലിൽ വീണു. ഒഎൻജിസി ഉദ്യോഗസ്ഥരായ മൂന്നു പേരടക്കം നാലു പേർ മരിച്ചു.

ജുഹുവിലെ ഹെലിപ്പാഡിൽ നിന്ന് മുംബൈ ഹൈയിലെ സാഗർ കിരൺ എന്ന റിഗ്ഗിലേക്ക് പുറപ്പെട്ട ഹെലികോപ്റ്ററാണ് തകർന്നുവീണത്. 9 േപരെയും രക്ഷപ്പെടുത്തി എന്നാണ് നേരത്തേ തീരസുരക്ഷാ സേന അറിയിച്ചിരുന്നത്. ആശുപത്രിയിലെത്തിച്ച വേളയിൽ നാലു പേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഒഎൻജിസി അധികൃതർ പറഞ്ഞു.

അടിയന്തര ലാന്‍ഡിങിന് കാരണമായ സാഹചര്യം വ്യക്തമായിട്ടില്ല. ഹെലികോപ്റ്ററിനോട് ചേര്‍ന്ന് ഘടിപ്പിച്ചിരിക്കുന്ന ഫ്ളോട്ടേഴ്സ് ഉപയോഗിച്ച് ലാൻഡ് ചെയ്യാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. റിഗ്ഗിലെ ലാന്‍ഡിങ് മേഖലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് കടലില്‍ വീണത്.

English Summary: ONGC helicopter with 9 onboard makes emergency landing near rig in Arabian sea; 4 dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com