ADVERTISEMENT

തിരുവനന്തപുരം∙ സില്‍വര്‍ലൈന്‍ പദ്ധതിക്ക് വിദേശ വായ്പ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ  നിതി ആയോഗ്, കേന്ദ്ര റെയില്‍വേ മന്ത്രാലയം, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്‍ഡിച്ചര്‍ എന്നീ വകുപ്പുകള്‍ കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയത്തിനാണ് ശുപാര്‍ശ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടി.വി. ഇബ്രാഹിം എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 

സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് കല്ലിടാന്‍ ചെലവായത് 1.33 കോടി രൂപയെന്നും മുഖ്യമന്ത്രി രേഖാമൂലം നിയമസഭയില്‍ അറിയിച്ചു. 19691 കല്ലുകള്‍ വാങ്ങി, 6744 എണ്ണം സ്ഥാപിച്ചെന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടി.

English Summary: Pinarayi Vijayan on Silver Line in Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com