പതിനേഴുകാരിയായ കാമുകിയെയും സഹോദരനെയും ചുറ്റിക കൊണ്ട് അടിച്ചു കൊന്നു; യുവാവ് പിടിയിൽ

1248-crime-police
പ്രതികാത്മക ചിത്രം:Photo credit : Zef Art / Shutterstock.com.
SHARE

റാഞ്ചി∙ ജാർഖണ്ഡിൽ പതിനേഴുകാരിയായ കാമുകിയെയും അവരുടെ പതിനാല് വയസ് മാത്രം പ്രായമുള്ള സഹോദരനെയും ചുറ്റിക കൊണ്ട് അടിച്ചു കൊന്നശേഷം കടന്നുകളഞ്ഞ യുവാവ് പിടിയിൽ. അർപ്രീത് അർണവ് (19) എന്നയാളാണ് പിടിയിലായത്. സംഭവത്തിൽ പെൺകുട്ടിയുടെ മാതാവിന് സാരമായി പരുക്കേറ്റിരുന്നു. ജൂൺ 18 ന് പുലർച്ചെ നടന്ന കൊലപാതകത്തിനു ശേഷം ഛത്തീസ്ഗഡിലെ ബിലാസ്‌പുരിലേക്ക് ഇയാൾ കടന്നുകളയുകയായിരുന്നു. ബിഹാറിലെ പട്‌ന, ഭാഗൽപുരി എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തും ഇയാൾ ഒളിവിൽ താമസിച്ചു. ഒടുവിൽ കഴിഞ്ഞ ഞായറാഴ്‌ച റാഞ്ചിയിൽ തിരികെയെത്തിയപ്പോൾ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നു റാഞ്ചി എസ്‌പി അൻഷുമാൻ കുമാർ പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അർപ്രീത് അർണവുമായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് പ്രണയബന്ധമുണ്ടായിരുന്നു. എന്നാൽ ഈ ബന്ധത്തെ പെൺകുട്ടിയുടെ രക്ഷിതാക്കൾ എതിർത്തു. അർപ്രീതുമായുള്ള ബന്ധത്തിൽ നിന്ന് പിൻമാറണമെന്നു ഇവർ  പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. സംഭവം നടന്ന ജൂൺ 18 ന് പുലർച്ചെ 3.30 ന് അർപ്രീത് റാഞ്ചിയിലെ പാന്ദ്ര മേഖലയിലുള്ള പെൺകുട്ടിയുടെ വീട്ടിലെത്തി. ശബ്ദം കേട്ട് ഉണർന്ന പെൺകുട്ടിയുടെ മാതാവ് അർപ്രീതിനെ പെൺകുട്ടിയുടെ കിടപ്പുമുറിയിൽ കണ്ടതോടെ വാക്കുതർക്കമായി. 

പെൺകുട്ടിയുടെ മാതാവ് അർപ്രീതിനെ ശക്തിയായി അടിക്കാൻ തുടങ്ങിയതോടെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് പെൺകുട്ടിയുടെ മാതാവിനെ നാല് പ്രാവശ്യം കുത്തിയതായി റാഞ്ചി പൊലീസ് പറഞ്ഞു. കത്തിയൊടിഞ്ഞതോടെ മുറിയിൽ ഉണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് പെൺകുട്ടിയുടെ മാതാവിനെ ഉപദ്രവിച്ചു. തടയാനെത്തിയ പെൺകുട്ടിയെയും ബഹളം കേട്ട് എത്തിയ പെൺകുട്ടിയുടെ സഹോദരനെയും ചുറ്റിക ഉപയോഗിച്ച് അർപ്രീത് തലയ്ക്ക് അടിച്ചു. തൽക്ഷണം പെൺകുട്ടിയും സഹോദരനും മരിച്ചു. ഗുരുതരമായ പരുക്കേറ്റ പെൺകുട്ടിയുടെ അമ്മ ചികിത്സയിലാണ്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയെങ്കിലും അടിക്കിടെ താവളം മാറ്റുന്നതിനാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഞായറാഴ്ച ഇയാൾ റാഞ്ചിയിലെത്തിയതായി വിവരം ലഭിച്ചതോടെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. 

English Summary: Ranchi teen arrested for hammering to death girlfriend,her brother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS