പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം തിരുനാൾ അഡ്വ. രാജരാജ വർമ അന്തരിച്ചു

Thiruvonam Naal Raja Raja Varma
തിരുവോണം തിരുനാൾ അഡ്വ. രാജരാജ വർമ
SHARE

പത്തനംതിട്ട ∙ പന്തളം കൊട്ടാരം വലിയ തമ്പുരാൻ കൈപ്പുഴ ലക്ഷ്മി വിലാസം കൊട്ടാരത്തിൽ തിരുവോണം തിരുനാൾ അഡ്വ. രാജരാജ വർമ (98) അന്തരിച്ചു. ജൂൺ 22ന് അന്തരിച്ച മുൻ വലിയ തമ്പുരാന്റെ സഹോദരനായിരുന്നു. പാലക്കാട് മണ്ണാർക്കാട്ടായിരുന്നു താമസം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച രണ്ടു മണിക്ക് പാമ്പാടി തിരുവില്വാമല ഐവർമഠത്തിൽ.

കുമ്മനം കരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും പന്തളം കൈപ്പുഴ ലക്ഷ്മി വിലാസം കൊട്ടാരത്തിൽ പൂയം തിരുനാൾ മംഗല തമ്പുരാട്ടിയുടെയും മകനായി 1924 നവംബർ 4-ാം തീയതിയാണ് ജനനം. സിആർ കാവാലം ചാലയിൽ കുടുംബാംഗം ഗൗരി വർമയാണ് ഭാര്യ. മക്കൾ: രവീന്ദ്രനാഥ് രാജവർമ, രാജലക്ഷ്മി നന്ദ ഗോപാൽ, സുരേന്ദ്രനാഥ് രാജവർമ, അംബിക രവീന്ദ്രൻ. മരുമക്കൾ: ഗിരിജ രവീന്ദ്രനാഥ്, നന്ദ ഗോപാൽ, സുധാ സുരേന്ദ്രനാഥ്, രവീന്ദ്രൻ രാമചന്ദ്രൻ.

English Summary: Thiruvonam Thirunal Raja Raja Varma passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS