‘ബഫർസോൺ ആശങ്ക അകറ്റണം’: ഭൂപേന്ദർ യാദവുമായി കൂടിക്കാഴ്ച നടത്തി വി.മുരളീധരൻ

bhupender-yadav-v-muraleedharan
ഭൂപേന്ദർ യാദവ്, വി.മുരളീധരൻ.
SHARE

ന്യൂഡൽഹി ∙ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവുമായി കൂടിക്കാഴ്ച നടത്തി. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവിലെ ആശങ്ക അകറ്റണം എന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്‌ച. ഉത്തരവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജനജീവിതം തടസപ്പെടുത്തുന്ന തീരുമാനങ്ങൾ ഉണ്ടാവരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ദേശീയ ശരാശരിയെക്കാൾ ജനസാന്ദ്രതയുള്ള കേരളത്തിന്റെ ആശങ്ക ഗൗരവകരമാണ്. കൃഷി, ചെറുകിട വ്യവസായം തുടങ്ങി സർവമേഖലയേയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിൽ കഴിയുകയാണ് വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങളെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തുടനീളം ബഫർസോൺ വിധിയിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള സംഘവും വി.മുരളീധരനെ കണ്ടിരുന്നു. 

English Summary: V Muraleedharan meets Bhupendar Yadav over Buffer zone verdict by Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS