'വരുൺ വ്യക്തിപരമായ അഭിപ്രായം പങ്കുവയ്ക്കുന്നു'; വിമർശനവുമായി കേന്ദ്രമന്ത്രി

Varun-Gandhi-7
വരുൺ ഗാന്ധി
SHARE

ഗ്വാളിയർ ∙ ബിജെപിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്ന ലോക്സഭാ എംപി വരുൺ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമർ. 'എല്ലാ വിഷയങ്ങളിലും വ്യക്തിപരമായ അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ വരുണിന് താൽപര്യമാണ്'-തോമർ പറഞ്ഞു. 

അഗ്നിപഥ് പദ്ധതിക്കെതിരെ ശക്തമായ വിമർശനവുമായി വരുൺ രംഗത്തെത്തിയിരുന്നു. 'ജനപ്രതിനിധികൾക്ക് എന്തിനാണ് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ? അഗ്നിപഥ് പദ്ധതിയിൽ ചേരുന്നവർക്ക് പെൻഷൻ നൽകാൻ ഇനിയും അനുമതി ലഭിച്ചിട്ടില്ല എന്നോർക്കണം'- വരുൺ പറഞ്ഞു. 'അഗ്നിപഥ് സംബന്ധിച്ചും വരുൺ നടത്തിയത് കേവലം വ്യക്തിപരമായ അഭിപ്രായം മാത്രമാണന്നും-തോമർ വ്യക്തമാക്കി.      

മഹാരാഷ്ട്ര പ്രതിസന്ധിയിൽ ബിജെപിക്ക് യാതൊരു ഇടപെടലുമില്ലെന്നും തോമർ കൂട്ടിച്ചേർത്തു. മധ്യപ്രദേശിൽ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് തോമർ വിശ്വാസം പ്രകടിപ്പിച്ചു.  

English Summary: "Varun Gandhi Fond Of Giving Personal Opinions": Union Minister Tomar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS