ADVERTISEMENT

മുംബൈ ∙ വികാര നിർഭരമായ വാക്കുകളുമായി വിമത എംഎൽഎമാരോട് തിര‍ിച്ചുവരാൻ അഭ്യർഥന നടത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ‘‘ശിവസേനയുടെ ഹൃദയത്തിലിപ്പോഴും നിങ്ങളുണ്ട്. നിങ്ങൾ കുറച്ചു ദിവസമായി ബന്ധനത്തിലാണ്. ഓരോ ദിവസവും പുതിയ വിവരങ്ങളാണുണ്ടാകുന്നത്. ഭൂരിഭാഗം പേരും ഇപ്പോഴും ബന്ധം നിലനിർത്തുന്നുണ്ട്.’’– ഉദ്ധവ് താക്കറെ പറഞ്ഞു.

വൈകാതെ എംഎൽഎമാരുമായി മുംബൈയിലെത്തുമെന്ന് വിമത എംഎൽഎമാരുടെ നേതാവ് ഏക്നാഥ് ഷിൻഡെ അറിയിച്ചു. ഗുവാഹത്തിയിലെത്തിയ ശേഷം ആദ്യമായാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ‘‘ഞങ്ങളുടെ വക്താവ് ദീപക് കെർസർക്കാർ വിവരങ്ങൾ പങ്കുവയ്ക്കും. ഞങ്ങൾ ശിവസേനയ്ക്ക് ഒപ്പമാണ്. അക്കാര്യത്തിൽ സംശയമില്ല. ശിവസേനയുമായി ചർച്ച നടത്തുന്നുമുണ്ട്. ഞങ്ങളുടെ നിലപാട് വ്യക്തമാണ്.’’ – ഏക്നാഥ് ഷിൻഡെ പറഞ്ഞു.

ഇതിനിടെ, ഏക്നാഥ് ഷിൻഡെ മുംബൈയിൽ തിരിച്ചെത്തുന്നതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി മുന്നോട്ടുപോകുകയാണ്.

വിമതർക്ക് അയോഗ്യതാ നോട്ടിസിനു മറുപടി നൽകാൻ ജൂലൈ 12 വൈകിട്ട് 5.30 വരെ സുപ്രീം കോടതി സമയം അനുവദിച്ചതോടെ തിരക്കിട്ട് അയോഗ്യതാ നടപടി ഉണ്ടാകില്ലെന്നതും വിമതപക്ഷത്തിന് ആത്മവിശ്വാസം നൽകുന്നു.

ഇതിനിടെ സ‍ഞ്ജയ് റാവുത്ത് എംപിയ്ക്ക് വീണ്ടും ഇഡി സമൻസ് അയച്ചു. മുംബൈ ചൗൽ പുനരുദ്ധാരണുമായി ബന്ധപ്പെട്ടും ഭാര്യയുടെയും സുഹൃത്തുക്കളുടെയും കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് സമൻസ് അയച്ചത്. ജൂലൈ ഒന്നിന് ഹാജരാകാനാണ് അറിയിച്ചിരിക്കുന്നത്. ജൂലൈ ഏഴിന് ഹാജാരാകാൻ സാവകാശം ചോദിച്ചെങ്കിലും അനുവദിച്ചില്ല.

English summary: You are still with Shiv Sena from the heart': Uddhav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com