ഉവൈസിയുടെ 4 എംഎൽഎമാർ ആർജെഡിയിൽ ചേർന്നു; ബിഹാറിലെ വലിയ ഒറ്റകക്ഷി

എഐഎംഐഎം എംഎൽഎമാർക്കു മധുരം നൽകുന്ന ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. Photo: Twitter@RJD
എഐഎംഐഎം എംഎൽഎമാർക്കു മധുരം നൽകുന്ന ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. Photo: Twitter@RJD
SHARE

പട്‌ന∙ ബിഹാറിൽ അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി എഐഎംഐഎമ്മിന്റെ (ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ) നാല് എംഎൽഎമാർ ആർജെഡിയിൽ ചേർന്നു. ഇതോടെ 243 അംഗ നിയമസഭയിൽ ബിജെപിയെ പിന്തള്ളി ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. നിയമസഭാംഗങ്ങളായ മുഹമ്മദ് ഇസാർ അസ്ഫി (കൊച്ചടമം മണ്ഡലം), ഷാനവാസ് ആലം (ജോകിഹാട്ട്), സയിദ് റുക്നുദ്ദീൻ (ബൈസി), അസർ നയീമി (ബഹദൂർഗഞ്ച്) എന്നിവരാണു പാർട്ടി വിട്ടത്.

എഐഎംഐഎമ്മിന്റെ സംസ്ഥാന പ്രസിഡന്റ് അക്തറുൽ ഇമാൻ മാത്രമാണ് പാര്‍ട്ടി പ്രതിനിധിയായി നിയമസഭയിൽ ബാക്കിയുള്ളത്. അക്തറുൽ ഇമാൻ മുൻപ് ആർജെഡിയുടെ എംഎൽഎയായിരുന്നു. ആർജെഡിക്ക് മുൻപ് 76 എംഎൽഎമാരാണ് ഉണ്ടായിരുന്നത്. നാല് പേർ കൂടിയെത്തിയതോടെ നിയമസഭയിലെ പ്രാതിനിധ്യം 80 ആയി. ബിജെപിക്ക് 77 എംഎൽഎമാരുണ്ട്.

എംഎൽഎമാരെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് മധുരം നൽകി സ്വീകരിച്ചു. പുതിയ നേതാക്കളുടെ വരവ് ആർജെഡിയെ ശക്തമാക്കുമെന്ന് തേജസ്വി വ്യക്തമാക്കി. ‘പുതിയ എംഎൽഎമാർ സാമൂഹിക നീതിക്കും മതേതരത്വത്തിനുമായി ഞങ്ങളോടൊപ്പം പ്രവർത്തിക്കുമെന്നു കരുതുന്നു. സീമാഞ്ചലിലെ ജനത്തിന്റെ സ്നേഹം ഞങ്ങൾക്കു ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആർജെഡിക്ക് സീമാഞ്ചലിൽ മികച്ച സാന്നിധ്യം തന്നെ ഉണ്ടായിരിക്കുന്നു– തേജസ്വി പ്രതികരിച്ചു.

English Summary: Bihar: Four of five AIMIM MLAs join RJD, making it single-largest party again with 80 seats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS