ADVERTISEMENT

വെല്ലൂർ ∙ തകൃതിയായി റോഡു പണി നടക്കുമ്പോൾ സ്ഥലം മുടക്കിയായി ഒരു വാഹനം നിര്‍ത്തിയിട്ടാല്‍ എന്തുചെയ്യും? പലതവണ മുന്നറിയിപ്പു നല്‍കിയിട്ടും ഇതുതന്നെയാണ് അവസ്ഥയെങ്കിലോ? ഇത്തരത്തിൽ പലകുറി മുന്നറിയിപ്പു നൽകിയിട്ടും പണി നടക്കുന്ന റോഡിൽത്തന്നെ ബൈക്ക് നിർത്തിയിട്ടയാൾക്ക് തമിഴ്നാട് വെല്ലൂരിലെ ഒരു കോണ്‍ട്രാക്ടര്‍ കൊടുത്ത ‘മുട്ടൻ പണി’യുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. എന്താണ് സംഭവം എന്നല്ലേ?

ഒരു പ്രതികാരത്തിന്റെ കൂടി കഥയാണിത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വെല്ലൂര്‍ കോര്‍പ്പറേഷനില്‍ ആയിരം കോടിയുടെ മരാമത്തു പണികളാണു നടക്കുന്നത്. ഇടവഴികളെല്ലാം കോണ്‍ക്രീറ്റ് ചെയ്തു സ്മാര്‍ട്ടാക്കുകയാണ്. നാലാം വാര്‍ഡിലെ മെയിന്‍ ബസാറിലെ ഇടറോഡും ഇതില്‍ ഉള്‍പ്പെടും. ഇക്കാര്യം ചൂണ്ടിക്കാണിച്ചു കരാറുകാരന്‍ ദിവസങ്ങള്‍ക്കു മുന്‍പു തന്നെ പ്രദേശത്തുള്ളവരെ വിവരമറിയിച്ചിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി രാത്രികാലത്താണു ജോലിയെന്നും വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിടരുതെന്നും കരാറുകാരന്‍ ആവശ്യപ്പെട്ടു.

പക്ഷേ ഇതൊന്നും ഗൗനിക്കാതെ യുവരാജ് എന്ന സ്വര്‍ണക്കടക്കാരന്‍ തന്റെ ഇരുചക്ര വാഹനം കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടു വീട്ടില്‍പോയി. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മുട്ടന്‍ പണി കിട്ടിയ കാര്യം ശരിക്കും ബോധ്യപ്പെട്ടത്. ബൈക്ക് നിർത്തിയിടത്തുനിന്ന് നീക്കാതെ തന്നെ റോഡ് കോൺക്രീറ്റ് ചെയ്തു! സ്റ്റാന്‍ഡ് കോണ്‍ക്രീറ്റില്‍ ഉറച്ചുപോയതിനാല്‍ ബൈക്ക് എടുത്തുമാറ്റാന്‍ നല്ലവണം പരിശ്രമിക്കേണ്ടിവന്നു. ദൃശ്യങ്ങള്‍ വൈറലായതിനു പുറകെ സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണു വെല്ലൂര്‍ കോര്‍പ്പറേഷന്‍.

English Summary: Bike found stuck in concrete after road work in TN's Vellore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com