തിരുവനന്തപുരം∙ മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസില്‍ മുൻ പൂഞ്ഞാർ എംഎൽഎ പി.സി.ജോർജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാൻ നോട്ടിസ് നൽകും. സ്വപ്നയ്ക്കൊപ്പം പി.സി.ജോർജും കേസിൽ പ്രതിയാണ്.
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കെ.ടി. ജലീൽ എംഎൽഎ നൽകിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ആദ്യം കന്റോൺമെന്റ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് എസ്പിയുടെ കീഴിലാണ് 12 അംഗ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്.
English Summary: Crime Branch to question PC George on conspiracy case against CM Pinarayi Vijayan