ഫഡ്നാവിസിന് ജയ്‌വിളികൾ; ഉദ്ധവ് താക്കറെയുടെ രാജി ആഘോഷമാക്കി ബിജെപി

fadnaviss
മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടിൽ ദേവേന്ദ്ര ഫഡ്‌നാവിസിന് മധുരം നൽകുന്നു (എഎൻഐ ചിത്രം)
SHARE

മുംബൈ∙ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജി ആഘോഷമാക്കി ബിജെപി. മുംബൈയിലെ ഹോട്ടലിൽ മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്, മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടിൽ തുടങ്ങിയവർ മധുരം നൽകി സന്തോഷം പങ്കിട്ടു. പാർട്ടി പ്രവർത്തകർ ഫഡ്നാവിസിന് അനുകൂലമായ മുദ്രാവാക്യം വിളിച്ച് താക്കറെയുടെ രാജി ആഘോഷിച്ചു.

അതേസമയം ഗോവയിലെ ദബോലിം വിമാനത്താവളത്തിലെത്തിയ വിമത എംഎൽഎമാർ ഏക്നാഥ് ഷിൻ‍ഡെയുടെ നേതൃത്വത്തില്‍ ഹോട്ടലിലേക്കു പോയി. ബുധനാഴ്ച രാത്രി വിമത എംഎൽഎമാർ ഹോട്ടലിൽ തങ്ങും. പനജിയിലെ ഹോട്ടലിന്റെ സുരക്ഷ വർധിപ്പിച്ചു.

വിശ്വാസവോട്ടെടുപ്പ് വ്യാഴാഴ്ച നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഉദ്ധവ് താക്കറെ ഫെയ്സ്ബുക്കിലൂടെ രാജി പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര ലജിസ്‍ലേറ്റീവ് കൗൺസിൽ അംഗത്വവും ഉദ്ധവ് താക്കറെ രാജിവച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറിനും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും നന്ദി അറിയിക്കുന്നതായി ഉദ്ധവ് താക്കറെ പറഞ്ഞു.

English Summary: Devendra Fadnavis, Chandrakant Patil and other BJP leaders celebrate as Uddhav Thackeray resigns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS