ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ശിവസേന. ഭരണകക്ഷിക്ക് ഭൂരിപക്ഷം നഷ്ടമായെന്ന് ബിജെപി അംഗങ്ങൾ ഗവർണറെ ബോധിപ്പിച്ചിരുന്നു. 

അതേസമയം, വളരെ ചുരുങ്ങിയ സമയത്തിൽ സഭയിൽ അംഗബലം പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടിക്കെതിരെ ഉദ്ധവ് താക്കറെ പക്ഷത്തെ നേതാക്കൾ രംഗത്തുവന്നു. 'വളരെ ബുദ്ധിമുട്ടുളവാക്കുന്ന വിധേനയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം തുറന്നുവരുന്നത്. എത്രയും വേഗം സഭയിൽ വിശ്വാസവോട്ട് നടത്തണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.

ജെറ്റിനെക്കാൾ വേഗത്തിലാണ് ഗവർണർ മഹാരാഷ്ട്രയിലെ കാര്യങ്ങൾ നീക്കുന്നത്. ഒരുപക്ഷെ റഫേൽ ജെറ്റ് ഇത്രയും വേഗത്തിൽ സഞ്ചരിക്കില്ലായിരിക്കാം'- സേന എംപി സഞ്ജയ് റാവുത്ത് പറഞ്ഞു. ഗവർണർ പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നത് എന്ന് ശിവസേനയിലെ ഒരു സംഘമാളുകൾ ആരോപിച്ചു. 

'വിശ്വാസവോട്ട് നടത്തുന്നതിന് മുൻപ് സേന വിട്ട എംഎൽഎമാർക്കെതിരെ നടപടികൾ എടുക്കണം. ഈ വിഷയം നിയമപരമായാണ് നോക്കിക്കാണുന്നത്. ഭരണത്തലവനായ ഗവർണർക്കെതിരെ ഞാൻ കൂടുതലൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല. എങ്കിലും ഈ വിധേന പ്രവർത്തനം തുടർന്നാൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ ഞങ്ങളും ബാധ്യസ്ഥരാകും'- റാവുത്ത് കൂട്ടിച്ചേർത്തു.   

English Summary: "Even Faster Than Rafale": Team Thackeray's Dig At Maharashtra Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com