സ്ത്രീവിരുദ്ധ സർക്കുലർ: ടൂറിസം ഡയറക്ടറെ മാറ്റി, പകരം ചുമതല പി.ബി. നൂഹിന്

vr-krishna-teja
വി.ആർ.കൃഷ്ണതേജ, വിവാദമായ സർക്കുലർ
SHARE

തിരുവനന്തപുരം∙  ടൂറിസം വകുപ്പിലെ സർക്കുലർ വിവാദത്തെത്തുടർന്നു ഡയറക്ടർ വി.ആർ.കൃഷ്ണതേജയെ ചുമതലയിൽനിന്നു മാറ്റി. പകരം ചുമതല പി.ബി. നൂഹിന് നൽകി. ഗസ്റ്റ് ഹൗസുകളിലെ വനിതാ ജീവനക്കാർ സഹപ്രവർത്തകർക്കെതിരെ പരാതി നൽകുന്നതു നിരുത്സാഹപ്പെടുത്തിക്കൊണ്ടുള്ള സർക്കുലർ ഇറക്കിയതിനാണു നടപടി.

ടൂറിസം വകുപ്പിലെ ഓഫിസുകളിലും ഗസ്റ്റ് ഹൗസുകളിലും ജോലി ചെയ്യുന്ന വനിതാ ജീവനക്കാർ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നൽകുന്ന പരാതികൾ അന്വേഷണ ഘട്ടത്തിൽ പിൻവലിക്കുന്ന സാഹചര്യമുണ്ടെന്നാണ് ഡയറക്ടറുടെ സർക്കുലറിൽ പറഞ്ഞത്. ചിലർ പരാതിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങളിൽനിന്ന് പിൻവാങ്ങുന്നുണ്ട്. പരാതികളിലെ അന്വേഷണത്തിന്റെയും നടപടിക്രമങ്ങളുടെയും ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സമയം പാഴായിപോകുന്നു.

ചില ജീവനക്കാർ തികച്ചും അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത്. വകുപ്പിന്റെ സൽപേരിനു കളങ്കം ഉണ്ടാക്കുന്ന തരത്തിലും പരാതികൾ സമർപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പരാതികൾ നൽകുന്ന ജീവനക്കാരുടെ വിശദാംശങ്ങൾ പ്രത്യേകം ശേഖരിച്ച് തുടർ നടപടികൾ കൈക്കൊള്ളുമെന്നും സ്ഥാപന മേധാവികൾ ജാഗ്രത പുലർത്തണമെന്നും ഡയറക്ടറുടെ സർക്കുലറിൽ പറഞ്ഞിരുന്നു.

English Summary: Government to change Tourism director

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS