ഇടവേള ബാബുവിന്റെ മറുപടി വിക്കിപീഡിയ നോക്കി: വിമർശിച്ച് ഗണേഷ് കുമാർ

ഇടവേള ബാബു, കെ.ബി. ഗണേഷ് കുമാർ. ചിത്രം: മനോരമ
ഇടവേള ബാബു, കെ.ബി. ഗണേഷ് കുമാർ. ചിത്രം: മനോരമ
SHARE

തിരുവനന്തപുരം∙ താരസംഘടനയായ ‘അമ്മ’ ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പരാ‍മർശത്തെച്ചൊല്ലിയുണ്ടായ വാദപ്രതിവാദത്തിൽ വീണ്ടും പ്രതികരണവുമായി കെ.ബി. ഗണേഷ് കുമാർ. ഇടവേള ബാബുവിന്റെ പരാമർശം വിക്കിപീ‍ഡിയ നോക്കിയാണെന്ന് ഗണേഷ് കുമാർ പ്രതികരിച്ചു. ക്ലബിന്റെ ഇംഗ്ലിഷ് അർഥമല്ല ചോദിച്ചത്. ചോദിച്ച കാര്യത്തിനു മറുപടി കിട്ടിയിട്ടില്ല.

‘‘അതിജീവിത ഉന്നയിച്ച കാര്യങ്ങൾക്കു മറുപടി പറയുകയാണു വേണ്ടത്. അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല. ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണ്. ദിലീപ് വിഷയത്തിൽ എടുത്ത നിലപാട് വിജയ് ബാബുവിനോടും വേണം. വിജയ് ബാബുവിന്റെ കേസ് പോലെയല്ല ബിനീഷ് കോടിയേരിയുടെ കേസ്. ഇടവേള ബാബു ക്ലബെന്നു പറഞ്ഞപ്പോൾ മോഹൻലാൽ തിരുത്തേണ്ടതായിരുന്നു.’’ ഇക്കാര്യങ്ങൾ ചോദിച്ച് മോഹന്‍ലാലിന് കത്തു നൽകുമെന്നും ഗണേഷ് കുമാർ പ്രതികരിച്ചു.

‘അമ്മ’ സംഘടന ക്ലബ് ആണെങ്കിൽ അതിൽ അംഗമാകാനില്ലെന്ന് ഗണേഷ് കുമാർ നേരത്തേ പ്രതികരിച്ചിരുന്നു. എന്നാൽ ക്ലബ് എന്നതു മോശം വാക്കല്ലെന്നും മനസ്സിൽ പോലും ചിന്തിക്കാത്ത ഒരു അർഥം കണ്ടെത്തി ചീട്ട് കളിക്കുവാനും മദ്യപിക്കാനുമുള്ള വേദിയായി അതിനെ വ്യാഖ്യാനിക്കുന്നത് ജനങ്ങൾക്കിടയിൽ സംഘടനയ്ക്കു വലിയ അവമതിപ്പ് ഉണ്ടാക്കുമെന്നു ‘അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു തിരിച്ചടിച്ചു.

English Summary: KB Ganesh Kumar Press Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS