ADVERTISEMENT

ബെംഗളൂരു ∙ കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മൈസൂരുവിനു സമീപം നഞ്ചൻകോട്ട് അപകടത്തിൽപെട്ടു. പത്തിലേറെ യാത്രക്കാർക്ക് സാരമായി പരുക്കേറ്റു. ഇന്ന് പുലർച്ചെ മൈസൂരു നഞ്ചൻകോട് ടോൾ ബൂത്തിന് സമീപം ബസ് ഡിവൈഡറിൽ കയറി മറിയുകയായിരുന്നു.

1248-ksrtc-accident-mysuru-swift
1248-ksrtc-swift-accident

ഡ്രൈവർക്കും കണ്ടക്ടർക്കും ഉൾപ്പെടെ പരുക്കേറ്റതായാണ് വിവരം. ബത്തേരി ഡിപ്പോയിൽനിന്ന് കെഎസ്ആർടിസി ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ ഉൾപ്പെടെ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. 

English Summary: KSRTC-SWIFT bus meets with accident in Mysuru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com