അഗ്നിപഥിനെ അനുകൂലിച്ച് വീണ്ടും മനീഷ് തിവാരി; വ്യക്തിപരമെന്ന് കോൺഗ്രസ്

manish-tewari
മനീഷ് തിവാരി
SHARE

ന്യൂഡൽഹി∙ അഗ്നിപഥിനെ അനുകൂലിച്ച് ലേഖനവുമായി കോൺഗ്രസ് എംപി മനീഷ് തിവാരി. അതേസമയം, മനീഷ് തിവാരിയുടെ വിലയിരുത്തലുകൾ തികച്ചും വ്യക്തിപരമെന്ന് കോൺഗ്രസ് പ്രതികരിച്ചു. രണ്ടാം തവണയാണ് മനീഷ് തിവാരി അഗ്നിപഥിനെ അനുകൂലിച്ച് രംഗത്തെത്തുന്നത്. 

പ്രതിരോധ രംഗത്ത് കാതലായ മാറ്റം വരുത്തുന്നതിന് അഗ്നിപഥിന് സാധിക്കുമെന്ന് മനീഷ് എഴുതിയ ലേഖനത്തിൽ പറയുന്നു. സംയുക്ത സേനാമേധവി നിയമനവും തിയറ്റർ കമാൻഡ് രൂപീകരണവും സേനയെ കൂടുതൽ ശക്തിപ്പെടുത്തും. ഭാവിയിൽ യുദ്ധരംഗത്ത് മനുഷ്യരുടെ എണ്ണം കുറയുകയും കൂടുതൽ ആയുധങ്ങളും സങ്കേതിക വിദ്യകളും കടന്നുവരികയും ചെയ്യും. അഞ്ചാം തലമുറ യുദ്ധത്തിന് അഗ്നിപഥ് നിയമനങ്ങൾ ഏറെ സഹായകമാകുമെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു. 

എന്നാൽ അഭിപ്രായം തികച്ചും വ്യക്തപരമാണെന്നും പാർട്ടിയുമായി ബന്ധമില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. അഗ്നിപഥ് പദ്ധതി രാജ്യസുരക്ഷാ വിരുദ്ധവും യുവജന വിരുദ്ധവുമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

ലേഖനം പൂർണമായും വായിക്കണമെന്ന് മനീഷ് തിവാരി മറുപടി നൽകി. കോൺഗ്രസ് നേതൃത്വവുമായി കുറച്ചു കാലമായി മനീഷ് തിവാരി ഇടഞ്ഞു നിൽക്കുകയാണ്. അഗ്നിപഥ് പ്രഖ്യാപിച്ചപ്പോഴും മനീഷ് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.  

English Summary: Manish Tewari Supports Agnipath Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS