പറഞ്ഞതിൽ ഉറച്ചുതന്നെ, അസംബന്ധമെങ്കിൽ മുഖ്യമന്ത്രി തെളിയിക്കണം: മാത്യു കുഴൽനാടൻ

Mathew Kuzhalnadan
മാത്യു കുഴൽനാടൻ (ടിവി ദൃശ്യം)
SHARE

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെക്കുറിച്ച് നിയമസഭയിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. താൻ പറഞ്ഞത് അസംബന്ധം ആണെങ്കിൽ അത് മുഖ്യമന്ത്രി തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല. വീണയുടെ കമ്പനിക്ക് ജെയ്ക് ബാലകുമാറുമായി ബന്ധമുണ്ടെന്നാണു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 

ജെയ്ക് മെന്ററാണെന്നു വീണ പറഞ്ഞിട്ടില്ലെന്നതിൽ മുഖ്യമന്ത്രി ഉറച്ചുനിൽക്കുന്നുണ്ടോയെന്നു ചോദിച്ച കുഴൽനാടൻ, വെബ്സൈറ്റിലുള്ളത് പച്ചക്കള്ളമാണെങ്കിൽ കേസുകൊടുക്കാൻ ധൈര്യമുണ്ടോയെന്നും മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. കേസിൽ തന്നെയും പ്രതിചേർക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജെയ്ക് ബാലകുമാർ കമ്പനിയുടെ മെന്ററാണെന്നു വെബ്സൈറ്റിൽ വീണ പറഞ്ഞിരുന്നു. 2020 മേയ് 20 വരെയുണ്ടായിരുന്ന ഈ വിവരം വെബ്സൈറ്റിൽനിന്നു പിന്നീട് അപ്രത്യക്ഷമായി. ഈ വിവരം മാറ്റിയതെന്തിനെന്നു പറയാനുള്ള ആർജവം മുഖ്യമന്ത്രിക്കുണ്ടോയെന്നും‌ കുഴൽനാടൻ ചോദിച്ചു. വെബ്സൈറ്റിന്റെ എഡിറ്റ് ഹിസ്റ്ററി അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. 

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്ക് ബാലകുമാർ മെന്ററെപ്പോലെയാണെന്നു മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ തന്റെ എക്സാലോജിക് സൊലൂഷൻസ് കമ്പനിയുടെ വെബ്സൈറ്റിൽ കുറിച്ചിരുന്നു എന്നാണു ഇന്നലെ നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ കുഴൽനാടൻ ആരോപിച്ചത്. സഭയിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും ആധാരമായ രേഖകൾ ഇന്നു പുറത്തുവിടുമെന്നും അദ്ദേഹം പിന്നീട് അറിയിച്ചിരുന്നു.

കുഴൽനാടന്റെ പരാമർശത്തിൽ ക്ഷുഭിതനായ മുഖ്യമന്ത്രി, മകളെക്കുറിച്ചു പറഞ്ഞാൽ താൻ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ മാത്യു കുഴൽനാടൻ കരുതുന്നതെന്നു ചർച്ചയ്ക്കു മറുപടി പറയവേ ചോദിച്ചിരുന്നു.

English Summary: Mathew Kuzhalnadan press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS