'കൊലപാതകികളെ പാഠം പഠിപ്പിക്കണം'; ഉദയ്പുർ സംഭവത്തിൽ കർണാടക മുൻമന്ത്രി

udaipur-murder
കെ.എസ്.ഈശ്വരപ്പ. ചിത്രം: എഎൻഐ ട്വിറ്റർ.
SHARE

ബെംഗളൂരു∙ ഉദയ്പൂർ കൊലയിൽ പ്രതികരണവുമായി കർണാടക മുൻ മന്ത്രി കെ.എസ്.ഈശ്വരപ്പ. 'ഒരു ജനാധിപത്യത്തിൽ ഇത്തരം കൊലപാതകികളെ ഒരു പാഠം പഠിപ്പിക്കണം. കൊലയിലൂടെയോ കൃത്യമായ ശിക്ഷയിലൂടെയോ ഇവരെ പാഠം പഠിപ്പിക്കണം.

ദേശീയവാദിക്ക് ഒരിക്കലും സഹിക്കാൻ പറ്റാത്ത വാക്കുകളാണ് അയാൾ സംസാരിച്ചത്. പ്രധാനമന്ത്രിയെ കൊലപ്പെടുത്തുമെന്ന് പറഞ്ഞിട്ട് അയാൾ രാജ്യത്തു താമസം തുടരുകയാണ്. രാജ്യത്ത് സമാധാനം സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞേക്കാം. എന്നാൽ അതിനർഥം കൊലപാതകികളെ സംരക്ഷിക്കണമെന്നല്ല’ ഈശ്വരപ്പ പറഞ്ഞു.

സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ തയ്യൽക്കാരനെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തെ തുടർന്ന് രാജസ്ഥാനിൽ സംഘർഷം രൂപപ്പെട്ടിരുന്നു. കനയ്യ ലാൽ ടേലി (40) എന്നയാളാണു കൊല ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിക്കുകയും 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് വിഛേദിക്കുകയും ചെയ്തു.

English Summary: 'Murderers should be taught a lesson through murder': Ex-Karnataka minister on Udaipur beheading case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS