ശിവസേന വിമതർ ഗോവയിലേക്ക്; അസം വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് 51 ലക്ഷം സംഭാവന

rebels-1248
വിമതർ അസമിലെ ഹോട്ടലിൽനിന്ന് വിമാനത്താവളത്തിലേക്കു പോകുന്നു. Photo: ANI@ Twitter
SHARE

ഗുവാഹത്തി∙ അസമിലെ ഹോട്ടലിൽ ദിവസങ്ങളായി തങ്ങിയിരുന്ന ശിവസേന വിമത എംഎല്‍എമാർ ഗോവയിലേക്കു തിരിച്ചു. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന അസമിലെ ജനങ്ങൾക്ക് 51 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ച ശേഷമാണു നിയമസഭാംഗങ്ങൾ ഗോവയിലേക്കു പുറപ്പെട്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഈ തുക നിക്ഷേപിക്കും.

‘അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു എല്ലാ ശിവസേന എംഎൽഎമാരുടെയും പിന്തുണയ്ക്കുന്ന മറ്റ് എംഎൽഎമാരുടേയും സംഭാവനയായി 51 ലക്ഷം നൽകും– വിമതരുടെ നേതാവ് ഏക്നാഥ് ഷിൻഡെ ട്വീറ്റ് ചെയ്തു. വെള്ളപ്പൊക്കത്തിൽ അസം ദുരിതമനുഭവിക്കുമ്പോൾ മഹാരാഷ്ട്രയിൽനിന്നുള്ള എംഎൽഎമാർ ഗുവാഹത്തിയിലെ ആഡംബര റിസോർട്ടിൽ താമസിക്കുന്നതിനെതിരെ പ്രതിപക്ഷ കക്ഷികൾ വിമർശനം ശക്തമാക്കിയിരുന്നു.

ദുരിതത്തിനിടെ മറ്റൊരു സംസ്ഥാനത്തെ രാഷ്ട്രീയ പോരാട്ടത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഭാഗമാകുകയാണെന്നും വിമർശനമുയർന്നു. വിമത എംഎല്‍എമാർ താമസിക്കുന്ന ഹോട്ടലിനു മുന്നിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിലേറെയായി അസമിൽ കനത്ത മഴ തുടരുകയാണ്. ഇതോടെ വടക്കൻ അസമിലെ സോനിത്പൂർ, ബിശ്വനാഥ്, ധെമാജി, ലഖിംപൂർ, മജുലി തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറി.

English Summary: Rebel Shiv Sena MLAs to leave Assam for Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS