അഖിലലോക തൊഴിലാളികളേ സംഘടിച്ചിട്ടു കാര്യമില്ല, വീട്ടിലിരുന്നുള്ള ജോലി അവസാനിക്കുകയാണ്. നിങ്ങൾക്കു നഷ്ടപ്പെടാൻ വീട്ടിലിരിപ്പിന്റെ വിലങ്ങുകൾ മാത്രം. കിട്ടാനുള്ളതോ ഓഫിസിന്റെ ആഡംബര സമന്വിത ലോകം...! ആധുനിക മാർക്സ് ഇങ്ങനെയൊരു ആഹ്വാനം നടത്തുമെങ്കിൽ അദ്ഭുതമില്ല. കാരണം ലോകമാകെ വർക്ക് ഫ്രം ഹോം അവസാനിക്കുന്നതിന്റെ കേളികൊട്ട് തുടങ്ങിക്കഴിഞ്ഞു. ആഴ്ചയിൽ ഒരു ദിവസം ഓഫിസിൽ വരണമെന്നത് രണ്ടു ദിവസമായി പിന്നെ മൂന്നു ദിവസമായി, അങ്ങനെ കേറിക്കേറി വരുന്നു. അമേരിക്കയിലാണെങ്കിൽ വമ്പൻ സാമ്പത്തിക മാന്ദ്യത്തിന്റെ (റിസഷൻ) കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നു. എംപ്ലോയീസ് തൊഴിൽ വിപണി ആയിരുന്നത് എംപ്ലോയേഴ്സ് വിപണിയായി മാറാൻ പോവുകയാണ്. അടുത്ത സെപ്റ്റംബറോടെ വർക്ക് ഫ്രം ഹോം അവസാനിക്കുമെന്നാണു വിലയിരുത്തൽ.
HIGHLIGHTS
- ഡബ്ല്യുഎഫ്എച്ച് അഥവാ ‘ജോലിക്ക് വീട്ടിലിരിപ്പ്’ അവസാനിക്കുന്നതിന്റെ സൂചനകൾ
- ഏപ്രിലിൽ ഫോഡ് കമ്പനി എല്ലാവരെയും ഓഫിസിലേക്കു ക്ഷണിച്ചപ്പോൾ ആരും വന്നില്ല!
- കേരളത്തിലെ ഐടി പാർക്കുകളിലും വർക്ക് ഫ്രം ഹോം അവസാനിക്കുകയാണോ?
- ഇനിയും ഓഫിസിലേക്കു പോകാതെ വീട്ടിലിരുന്ന് എത്രകാലം ജോലി ചെയ്യാനാകും?