ADVERTISEMENT

കൊച്ചി∙ മുഖ്യമന്ത്രി നിയമസഭയിൽ കള്ളംപറഞ്ഞെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. അങ്ങനെയെങ്കിൽ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണം. ഷാജ് കിരൺ ഇടനിലക്കാരനല്ലെങ്കിൽ എന്തിന് എഡിജിപിയെ മാറ്റി. ജനങ്ങളെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സ്വപ്ന പറഞ്ഞു.

ഷാർജ സുൽത്താന് കൈക്കൂലി കൊടുത്തെന്ന് മന്ത്രിമാരുൾപ്പെടെ പറയുന്നു. താൻ അങ്ങനെ പറഞ്ഞില്ല. അവർക്ക് എന്തിലാണ് ‍ഡോക്ടറേറ്റ്? ഇംഗ്ലിഷ് മനസ്സിലാവില്ലേ?  ഇവർ ഇംഗ്ലിഷ് ശരിക്കും വായിച്ചു മനസ്സിലാക്കട്ടെ. തന്റെ പക്കൽ തെളിവായി പല ദൃശ്യങ്ങളുണ്ടെന്നും സ്വപ്ന പറഞ്ഞു.

പ്രോട്ടോക്കോൾ ലംഘിച്ച് പലതവണ ക്ലിഫ് ഹൗസിൽ രഹസ്യയോഗങ്ങൾ നടത്തി. 2016 മുതൽ 2020 വരെയുള്ള സിസിടിവി ദൃശ്യം പുറത്തുവിടണം. സ്പ്രിൻക്ലർ അഴിമതിയിലെ ബുദ്ധികേന്ദ്രം വീണാ വിജയനാണെന്നും സ്വപ്ന പറഞ്ഞു.

English Summary: Swapna Suresh against CM Pinarayi Vijayan,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com