ടി.ശിവദാസമേനോന് വിട; സംസ്കാരം മഞ്ചേരിയിൽ, ആദരാജ്ഞലി അർപ്പിച്ച് പ്രമുഖർ

അന്തരിച്ച മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ടി. ശിവദാസ മേനോന്റെ ഭൗതിക ശരീരത്തിന് അന്തിമോപചാരം അർപിക്കുന്ന  മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: ഫഹദ് മുനീർ
അന്തരിച്ച മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ടി. ശിവദാസ മേനോന്റെ ഭൗതിക ശരീരത്തിന് അന്തിമോപചാരം അർപിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: ഫഹദ് മുനീർ
SHARE

മലപ്പുറം∙ ഇന്നലെ അന്തരിച്ച മുന്‍മന്ത്രി ടി. ശിവദാസമേനോന്‍റെ സംസ്കാരം നടന്നു. ഒൗദ്യോഗിക ബഹുമതികളോടെ മഞ്ചേരിയിലെ മകളുടെ വസതിയിലായിരുന്നു ചടങ്ങ്. മുഖ്യമന്ത്രിയും സ്പീക്കറും അടക്കമുള്ള ഒട്ടേറെ പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

നിയമസഭ തിരക്കുകള്‍ക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ടി. ശിവദാസ മേനോനുമായി ആത്മബന്ധമുള്ളവരെല്ലാം അവസാനനോക്കു കാണാന്‍ എത്തിയിരുന്നു. സര്‍ക്കാരിന്‍റെ ഒൗദ്യോഗിക ബഹുമതികള്‍ക്കു പിന്നാലെ പാര്‍ട്ടിയുടെ യാത്രയയപ്പ്. ചെറുമകള്‍ ഡോ. നീത ശ്രീധരന്‍ ചിതയ്ക്ക് തീ കൊളുത്തി.

അന്തരിച്ച മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ടി. ശിവദാസ മേനോന്റെ ഭൗതിക ശരീരത്തിന് അന്തിമോപചാരം അർപിക്കുന്ന  മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: ഫഹദ് മുനീർ
അന്തരിച്ച മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ടി. ശിവദാസ മേനോന്റെ ഭൗതിക ശരീരത്തിന് അന്തിമോപചാരം അർപിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: ഫഹദ് മുനീർ

ഭാര്യ ഭവാനി അമ്മയുടെ അന്ത്യവിശ്രമ സ്ഥാനത്തോടു ചേര്‍ന്നാണ് ടി. ശിവദാസ മേനോനും ചിതയൊരുക്കിയിരുന്നത്. രാഷ്ട്രീയത്തിനതീതമായ സൗഹൃദങ്ങളാണ് മഞ്ചേരിയിലേക്ക് ഒഴുകി എത്തിയിരുന്നത്. സ്പീക്കര്‍ എം.ബി. രാജേഷ്, മന്ത്രിമാരായ എം.വി. ഗോവിന്ദന്‍, പി. രാജീവ്, കെ, കൃഷ്ണന്‍കുട്ടി, കെ. രാധാകൃഷ്ണന്‍, ആര്‍. ബിന്ദു, വി. അബ്ദുറഹിമാന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ തുടങ്ങിയവരെല്ലാം അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

English Summary: Sivadasa Menon's funeral was held in Manjeri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS