കണ്ണൂര്‍∙ തളിപ്പറമ്പ് കുറ്റിക്കോലില്‍ ദേശീയപാതയില്‍ സ്വകാര്യ ബസ് മറിഞ്ഞു യുവതി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ നഴ്സായ ശ്രീകണ്ഠപുരം ചെമ്പേരി സ്വദേശിനി ജോബിയ ജോസഫ് ആണു മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണു വിവരം.

ബുധനാഴ്ച ഉച്ചയ്ക്ക് 2.45നാണ് സംഭവം. പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ബസിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary: Taliparamba Private Bus Accident