തിരുവനന്തപുരം ∙ തമ്പാനൂരിൽ തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതി പൊലീസിനെ വെട്ടിച്ചു കടന്നു. വലിയതുറ സ്വദേശി വിനോദാണ് തെളിവെടുപ്പിനിടെ ഹോട്ടലിൽനിന്ന് ഇറങ്ങിയോടിയത്. ബെംഗളൂരു പൊലീസാണ് ഇയാളെ തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തിച്ചത്. വിനോദിനായി തിരച്ചിൽ തുടരുകയാണ്.
200 ഗ്രാം സ്വർണം മോഷ്ടിച്ച കേസിലാണ് വിനോദ് 27 ന് ബെംഗളൂരുവിൽ അറസ്റ്റിലായത്. സ്വർണം തിരുവനന്തപുരത്തെ ജ്വല്ലറിയിൽ വിറ്റെന്നു പറഞ്ഞതിനെ തുടർന്നാണ് ഇവിടെയെത്തിച്ചത്. എസ്ഐയുടെ നേതൃത്വത്തിൽ 5 പൊലീസുകാരാണ് തെളിവെടുപ്പിനായി എത്തിയത്. ഇന്നു പുലർച്ചെ ബെംഗളൂരു പൊലീസ് തമ്പാനൂരിലെ അരിസ്റ്റോ ജംഗ്ഷനിലുള്ള ഹോട്ടലിൽ മുറിയെടുത്തു. രാവിലെ 8 മണിയോടെയാണ് വിനോദ് കടന്നത്. വെളുത്ത ടീ ഷർട്ടും ഓറഞ്ച് നിറത്തിലുള്ള ബർമുഡയുമാണ് വിനോദ് ധരിച്ചിരുന്നത്.
English Summary: Theft Accused Escapes From Police in Thiruvananthapuram