ഉദയ്പുർ കൊലപാതകം: ‘പ്രതികളിൽ ഒരാൾക്ക് പാക്ക് ബന്ധം’, 5 പേർ കൂടി പിടിയിൽ

PTI06_29_2022_000186B
ഉദയ്‌പുരിൽ തയ്യൽക്കാരന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്നവർ .ചിത്രം∙ പിടിഐ
SHARE

ഉദയ്പുർ∙ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരൻ കനയ്യ ലാലിനെ കഴുത്തറുത്തു കൊന്ന കേസിൽ അ‍ഞ്ചു പേർ കൂടി പിടിയിലായെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചു. ഇതിൽ ഒരാളായ മുഹമ്മദ് റിയാസ് അൻസാരിക്ക് പാക്കിസ്ഥാനിലെ ഭീകര സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഇയാളുടെ പക്കൽനിന്നും പാക്കിസ്ഥാനിൽ റജിസ്റ്റർ ചെയ്ത 10 ഫോണ്‍ നമ്പറുകൾ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. 

കൊലപാതകത്തിനു മുൻപ് പ്രതികൾ ഐഎസുമായി ബന്ധപ്പെട്ട വിഡിയോകൾ കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. റിയാസ് അൻസാരിക്ക് പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദവാത്–ഇ–ഇസ്‌ലാം എന്ന ഭീകരസംഘടനുമായി ബന്ധമുണ്ട്. മറ്റൊരു പ്രതി രണ്ടു തവണ നേപ്പാൾ സന്ദർശിച്ചിട്ടുണ്ടെന്നും അവിടെയുള്ള ചില ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു. ഇയാൾക്ക് ദുബായിലും ബന്ധങ്ങളുണ്ടെന്നാണ് സൂചന.

അതിനിടെ കനയ്യ ലാലിന്റെ കൊലപാതക കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയെന്നും സംഭവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ട കനയ്യ ലാലിന്റെ കുടുംബത്തിന് സർക്കാർ 32 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 

English Summary : Udaipur Tailor Killer Has Pak Links, Say Cops; 5 More Detained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS